ADVERTISEMENT

മാന്നാർ മഹാത്മ ജലോത്സവം ഇന്ന്
മാന്നാർ ∙ 58–ാമത് മാന്നാർ മഹാത്മ ജലോത്സവം ഇന്നു പമ്പാനദിയിലെ കൂര്യത്തു കടവിൽ നടക്കും. ഉച്ചയ്ക്കു 2ന് കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തും. 2.30ന് ജലോത്സവം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ജനറൽ കൺവീനർ എൻ. ഷൈലാജ് അധ്യക്ഷത വഹിക്കും.  ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ മാസ് ഡ്രിൽ സല്യൂട്ട് സ്വീകരിക്കലും സമ്മാനദാനവും ആന്റോ ആന്റണി എംപി, സുവനീർ പ്രകാശനം പ്രഫ. പി.ജെ. കുര്യൻ, അവാർഡ് ജേതാക്കളെ ആദരിക്കൽ മാത്യു ടി.തോമസ് എംഎൽഎ എന്നിവർ നിർവഹിക്കും. ഒന്നാമതെത്തുന്ന വെപ്പ് വള്ളത്തിനു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി ചാണ്ടി ഉമ്മൻ എംഎൽഎ  സമ്മാനിക്കും.  12 ചുണ്ടൻ വളങ്ങൾ, 9 വെപ്പ് വള്ളങ്ങൾ, ചെറുവള്ളങ്ങളുൾപ്പെടെ 40ൽ പരം കളിവള്ളങ്ങൾ എന്നിവ മത്സരത്തിൽ പങ്കെടുക്കുമെന്നു ജനറൽ കൺവീനർ എൻ. ഷൈലാജും ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാനും അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാംപും ആരോഗ്യ സെമിനാറും 
തോന്ന്യാമല ∙ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി, തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മാ പള്ളി, ലൈഫ് കെയർ സൊസൈറ്റി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപും ആരോഗ്യ സെമിനാറും 21ന് 9ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് ഹാളിൽ നടത്തും. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ക്യാംപ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റെജി തോമസ് അധ്യക്ഷത വഹിക്കും. റവ. ബിനു തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷൻ നമ്പർ: 9496109942

ശബ്ദയിൽ സൗജന്യ കേൾവി പരിശോധന
അടൂർ ∙ ശബ്ദ ഹിയറിങ് എയ്ഡ് സെന്ററിന്റെ റാന്നി, അടൂർ, പത്തനംതിട്ട, തിരുവല്ല, കൊട്ടാരക്കര ശാഖകളിൽ 28 വരെ വിദഗ്ധരായ ഓഡിയോളജിസ്റ്റുകളുടെ സഹായത്തോടെയുള്ള സൗജന്യ കേൾവി പരിശോധന ക്യാംപ് തുടങ്ങി. പുറത്ത് കാണാത്ത രീതിയിൽ ചെവിക്കുള്ളിൽ വയ്ക്കുന്ന വിദേശ നിർമിത ശ്രവണ സഹായികൾ ആകർഷകമായ ഡിസ്‌കൗണ്ടിലും എക്‌സേഞ്ച് ഓഫറിലും ലഭിക്കും.95449 95558.

റജിസ്ട്രേഷൻ ക്യാംപ്
പന്തളം ∙ വിജ്ഞാന പത്തനംതിട്ട ‘ഉറപ്പാണ് തൊഴിൽ’ പദ്ധതിയുടെ ഭാഗമായി പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ള 18 മുതൽ 59 വയസ്സുവരെ പ്രായമുള്ളവർക്ക് തൊഴിലവസരങ്ങൾക്കായി  അപേക്ഷിക്കാം. റജിസ്ട്രേഷൻ ക്യാംപ് ഇന്ന് 10ന് നഗരസഭ ഓഫിസിനു സമീപമുള്ള പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും. നഗരസഭാധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. തൊഴിൽ മേള 26ന് മലയാലപ്പുഴ മുസലിയാർ കോളജിൽ വച്ച് നടക്കും.

അപേക്ഷാ തീയതി നീട്ടി 
വെച്ചൂച്ചിറ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 6ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി 23 വരെ ദീർഘിപ്പിച്ചു. https://navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സൗജന്യമായി അപേക്ഷ നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com