ADVERTISEMENT

മണക്കാല∙ ജംക്‌‌ഷനു സമീപത്തു നിന്നു മൂന്നാളത്തേക്കുള്ള റോഡിൽ ആഴത്തിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മണക്കാല ഗവ. യുപി സ്കൂളിന്റെ ഭാഗത്താണു കുഴി രൂപപ്പെട്ടത്. ആഴത്തിലുള്ള കുഴിയായതിനാൽ അപകട സാധ്യത കൂടുതലാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്രയാത്രികർ കുഴിയിൽ അകപ്പെടുന്നുണ്ട്. സ്കൂളിന്റെ ഭാഗത്തായതിനാൽ കുട്ടികൾക്കും ഭീഷണിയാണ്. മണക്കാല ഭാഗത്തുള്ളവർക്കു മൂന്നാളം, അടൂർ ബൈപാസ്, പന്തളം തുടങ്ങിയിടങ്ങളിലേക്കു പോകുന്നതിനുള്ള എഴുപ്പവഴിയാണിത്. ഇതിനാൽ ഇതുവഴി നൂറുകണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എന്നിട്ടും ഈ അപകടക്കെണിയായി മാറിയ കുഴി ഇതുവരെ അടയ്ക്കുന്നതിനു പിഡബ്ല്യുഡി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

English Summary:

A dangerous pothole near Manakala Government UP School at Manakala Junction is causing concern for commuters. The deep pothole poses a high risk of accidents, particularly for two-wheeler riders at night due to poor visibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com