ADVERTISEMENT

പത്തനംതിട്ട ∙ ജനറൽ ആശുപത്രി നേത്രരോഗ വിഭാഗം കെട്ടിടം അപകടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുള്ള ബഹുനില കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിങ് ഇളകിവീണു കമ്പികൾ തുരുമ്പെടുത്ത് നശിച്ച സ്ഥിതിയിലാണ്. ആദ്യം ഉണ്ടായിരുന്ന കെട്ടിടത്തിൽ സൗകര്യം കുറവായതും കിടത്തി ചികിത്സ ആരംഭിക്കാൻ വേണ്ടിയുമാണ് വർഷങ്ങൾക്കു മുൻപ് ഈ കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നേത്രരോഗ വിഭാഗം പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഇവിടേക്കു മാറ്റിയത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് പഴയ പേവാർഡിലെ റൂമുകളിലാണ്.

ഒപി ടിക്കറ്റ് എടുക്കേണ്ടത് നേത്രരോഗ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപത്തെ കൗണ്ടറിൽ നിന്നാണ്. ഇവിടെ നിന്ന് ടിക്കറ്റ് എടുത്ത് ‍‍ഡോക്ടറുടെ പരിശോധനയ്ക്ക് പോകേണ്ടത് ഈ കെട്ടിടത്തിനും ഫാർമസി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിനും ഇടയിൽ കൂടിയാണ്. നടന്നു പോകുന്ന രോഗികളുടെ ശരീരത്തേക്കു തുരുമ്പെടുത്തിരിക്കുന്ന ഷെയ്ഡിന്റെ ഭാഗങ്ങൾ അടർന്നു താഴെ വീഴുന്നത് അപകടം ഉണ്ടാക്കിനിടയുണ്ട്. അത്യാഹിത വിഭാഗവും ഒപി ബ്ലോക്കും നിർമിക്കുന്നതിനാൽ അസൗകര്യങ്ങളുടെ നടുവിലാണ് ജനറൽ ആശുപത്രി പ്രവർത്തിക്കുന്നത്. അപകട നിലയിലായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നേത്രരോഗ വിഭാഗം മാറ്റി സ്ഥാപിച്ചാൽ നന്നായിരിക്കുമെന്നാണു ആവശ്യം ഉയരുന്നത്.

English Summary:

The aging ophthalmology department building at Pathanamthitta General Hospital is facing serious structural issues. The dilapidated roof, exposed and rusted iron rods, and crumbling concrete raise concerns about the safety of patients and healthcare workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com