ADVERTISEMENT

സമ്മാൻ നിധി
കൊടുമൺ ∙ പിഎം കിസാൻ സമ്മാൻ നിധി അംഗത്വ പൂർത്തീകരണ പരിപാടി നാളെ 10.30ന് കൃഷി ഭവനിൽ നടക്കും.
ആദരിക്കും
കോഴഞ്ചേരി ∙ തെക്കേമല വൈഎംസിഎ പഞ്ചായത്തിലെ ആശ, ഹരിതകർമ സേനാംഗങ്ങളെ ആദരിക്കും.
വൈഎംസിഎയുടെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് 28ന് 4ന് തെക്കേമല കൊച്ചുതുണ്ടിയിൽ കോംപ്ലക്സിൽ നടക്കുന്ന സമ്മേളനം ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് ബാബു കൈതവന അധ്യക്ഷത വഹിക്കും.

ടാപ്പിങ് പരിശീലനം
കോട്ട ∙ റബർ ഉൽപാദകസംഘത്തിൽ നവംബർ 1 മുതൽ 30 വരെ റബർ ടാപ്പിങ് പരിശീലനം നൽകും. ഫോൺ: 9645615940. 
സൗജന്യ നേത്ര പരിശോധന ക്യാംപ്
തിരുവല്ല ∙ ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും സോഷ്യൽ സയൻസ് അസോസിയേഷന്റെയും സൗജന്യ നേത്ര പരിശോധന ക്യാംപ് 28ന് 1.30 മുതൽ 5 വരെ കോളജിൽ നടക്കും. കോളജ് പ്രിൻസിപ്പൽ ഡോ.സുനില തോമസ് ഉദ്ഘാടനം ചെയ്യും. റജിസ്റ്റർ ചെയ്യണം. 9497666316.
ഗ്രാമസഭകൾ
കവിയൂർ ∙ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി ഗ്രാമസഭകൾ ഇന്നു തുടങ്ങും. ഇന്ന്  11 ന് മാകാട്ടിക്കവല ഗ്രാമീണ വായനശാലയിൽ 13 ാം വാർഡും നാളെ  3നു മൂന്നാം വാർഡ് ചെറുപുഷ്പ വിലാസം സ്കൂളിലും 11 ന് ആറാം വാർഡ് മത്തിമല വൈഎംസിഎ ഹാളിലും 2.30ന് പത്താം വാർഡ് തോട്ടഭാഗം ജിഎൽപിഎസിലും 2.30ന് 12 ാം വാർഡ് കവിയൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലും നടക്കും.

28 ന് 11.30ന് രണ്ടാം വാർഡ് മുണ്ടിയപ്പള്ളി വൈഎംസിഎ ഹാളിലും 11 ന് അഞ്ചാം വാർഡ് മത്തിമല വൈഎംസിഎ ഹാളിലും 11 ന് എട്ടാം വാർഡ് ഞാലിയിൽ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലും 3 ന് 14 ാം വാർഡ് ഇലവിനാൽ സിഎംഎസ് എൽപി സ്കൂളിലും 29 ന് 2.30ന് ഒന്നാം വാർഡ് ചേലയ്ക്കൽപ്പടി സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിലും 2 ന് നാലാം വാർഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിലും 11.30ന് ഏഴാം വാർഡ് കവിയൂർ സികെപി ഹാളിലും 30ന് 11 ന് 9 ാം വാർഡ് തോട്ടഭാഗം എൻ.എസ്.എസ് കമ്യൂണിറ്റി ഹാളിലും 2.30ന് 11 ാം വാർഡ് പടിഞ്ഞാറ്റുശ്ശേരി ജിഎൽപിഎസിലും നടക്കും.

ഓർമപ്പെരുന്നാൾ നാളെ മുതൽ
തിരുവല്ല∙ മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപതാധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ 47-ാം ഓർമപ്പെരുന്നാൾ നാളെയും, 28നും തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും. നാളെ വൈകിട്ട് 4.30 ന് മാതൃ ഇടവകയായ തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നു തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിലെ കബറിങ്കലേക്കു പദയാത്ര തുടർന്നു സന്ധ്യാപ്രാർഥനയും ധൂപപ്രാർഥനയും. 28ന് രാവിലെ 6.30നു മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന, കബറിങ്കൽ ധൂപപ്രാർഥന തുടർന്ന് നേർച്ചവിളമ്പ്.

വൈദ്യുതിമുടക്കം
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ മിൽമ, വാര്യംകാട്ടിൽപ്പടി, അച്ചൂസ് റെസിഡൻസി, ആയുർവേദ, ഞാലിക്കണ്ടം, ഞാലിക്കണ്ടം ഇല്ലം, മുരിങ്ങൂർകുന്നു മല, കവിയൂർ കിഴക്കേനട, പെരുമ്പെടി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
നിക്ഷേപക യോഗം 28 ന്
വെച്ചൂച്ചിറ ∙ വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്കിലെ വെച്ചൂച്ചിറ, ചാത്തൻതറ, മുക്കൂട്ടുതറ ശാഖകളിലെ നിക്ഷേപകരുടെ യോഗം 28ന് 4ന് ടൗൺ ക്ലബ് ഹാളിൽ നടക്കും. പണം തിരികെ ലഭിക്കാൻ വേണ്ട നടപടി ക്രമങ്ങളും സർക്കാരിൽ ചെലുത്തേണ്ട സ്വാധീനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്യും. സമരത്തെക്കുറിച്ചും ആലോചിക്കും.

ഗ്രാമസഭകൾ ഇന്നു മുതൽ
പേട്ട ∙ അങ്ങാടി പഞ്ചായത്ത് ഗ്രാമസഭകൾ ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും. ഗ്രാമസഭകൾ ചേരുന്ന സ്ഥലം, തീയതി, സമയം ചുവടെ.
വാർഡ് 1. ഊട്ടുപാറ എൻഎം എൽപി സ്കൂൾ നാളെ 3.30
2. ചവറംപ്ലാവ് കമ്മ്യൂണിറ്റി സെന്റർ ഒക്ടോബർ 5ന് 2.00.
3. മണ്ണാറത്തറ എൻഎംം എൽപി സ്കൂൾ ഒക്ടോബർ 4ന് 3.30.
4. വലിയകാവ് അജയ് ഹാച്ചറി ഓഡിറ്റോറിയം നാളെ 2.00.
5. ഈട്ടിച്ചുവട് എബനേസർ എച്ച്എസ്എസ് ഒക്ടോബർ 5ന് 2.30.
6. വളകൊടികാവ് എൻഎം എൽപി സ്കൂൾ ഒക്ടോബർ 5ന് 3.00.
7. പേട്ട സെന്റ് തോമസ് പ്രെയർ ഹാൾ ഇന്ന് 3.00.
8. കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂൾ ഒക്ടോബർ 3ന് 3.30.
9. പുളിമുക്ക് സെന്റ് തെരേസാസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ 30ന് 4.00.
10. പുല്ലൂപ്രം ഗവ. എൽ‌പി സ്കൂൾ ഒക്ടോബർ 4ന് 3.30.
11. വരവൂർ ഗവ. യുപി സ്കൂൾ 28ന് 2.00.
12. പൂവന്മല എംടി എൽപി സ്കൂൾ 30ന് 3.00.
13. പുല്ലമ്പള്ളി എംടി എൽപി സ്കൂൾ 28ന് 3.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com