ADVERTISEMENT

തിരുവനന്തപുരം ∙ നിസാമുദ്ദീൻ– തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരിയെ മയക്കുമരുന്ന് നൽകി മൊബൈൽ ഫോൺ കവർന്ന കേസിൽ  ട്രെയിൻ പാൻട്രി ജീവനക്കാരൻ റെയിൽവേ പൊലീസിന്റെ പിടിയിലായി. ബംഗാൾ വർധമാൻ സോലാപൂർ അപ്പാർട്മെന്റിൽ തൗസിഫ് (34) ആണ് പിടിയിലായത്. സെപ്റ്റംബർ 11 രാത്രിയിലായിരുന്നു സംഭവം. തിരുനെൽവേലി  മരുതുംപ്പെട്ടി സ്വദേശി കൗസല്യയുടെ  മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

പരാതിക്കാരുടെ മൊബൈൽ ഫോൺ ഇഎംഐ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.  മോഷ്ടിച്ചെടുത്ത ഫോണിൽ തൗസിഫ് സിംകാർഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ആദ്യം ഈ ഫോൺ ബംഗാളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ മാസം 21 ന് എറണാകുളം ജവഹർ നഗർ ഭാഗത്തെ ടവർ ലൊക്കേഷനിൽ സിഗ്നൽ ലഭിച്ചു. എറണാകുളത്ത് എത്തി റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേരളത്തിന് പുറത്തായി കണ്ടെത്തി.

ഇതോടെ  ഫോൺ ഉപയോഗിക്കുന്ന ആൾ ട്രെയിനിൽ യാത്ര െചയ്യുകയാണെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായി. ഈ സംശയത്തെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് ടിടി നഗർ എക്സ്പ്രസ്  ട്രെയിനിലെ പാൻട്രി ജീവനക്കാരനായ തൗസിഫിനെ പിടികൂടിയത്. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com