ADVERTISEMENT

ചിറയിൻകീഴ്∙ കടയ്ക്കാവൂരില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം ചമഞ്ഞു പെൺകുട്ടികളെ  ലോ‍ഡ്ജുകളിലെത്തിച്ചു പീഡിപ്പിച്ചുവന്ന കേസിലെ പ്രതി കൊല്ലം പാരിപ്പള്ളി സ്വദേശി അരുൺ(26) അറസ്റ്റിൽ. കടയ്ക്കാവൂര്‍ സ്വദേശി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പിടിയിലായത്.

പോക്സോ കേസുകളിലടക്കം വിവിധ പീഡനക്കേസുകളില്‍  പൊലീസ് അന്വേഷിച്ചുവന്നയാളാണു പ്രതി. കടയ്ക്കാവൂർ എസ്എച്ച്ഒ കെ.അജേഷ്, എസ്ഐമാരായ എസ്.എസ്.ദീപു, മനോഹർ, എഎസ്ഐ ജയപ്രസാദ്, എസ്‌സിപിഒമാരായ ജ്യോതിഷ്അട്ടിത്തറ, ബാലു,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com