ADVERTISEMENT

വിഴിഞ്ഞം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)ന്റെ ദുരൂഹമരണത്തിനു പിന്നിലെ സംഭവങ്ങളുടെ നാൾ വഴി:

ജൂലൈ 9 ഉച്ചക്ക് 12: – കിരണും കൂട്ടുകാരും ബന്ധുക്കളുമായ മെൽവിൻ,അനന്തു എന്നിവരൊപ്പം 

ആഴിമല ക്ഷേത്ര സമീപം എത്തുന്നു.ഒരു മണി വരെ ക്ഷേത്ര പരിസരത്ത് .

1.10: പെൺകുട്ടിയുടെ വീടിനു സമീപം എത്തി. 10 മിനിറ്റോളം അവിടെ .

1.20: പെൺകുട്ടിയുടെ വീടിനു സമീപത്തു നിന്നുള്ള ഇടവഴിയിലൂടെ നടന്ന് ആഴിമല റോഡിൽ 

1.30: ആഴിമല റോഡിലൂടെ നടന്ന ഇവരെ പിന്തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ രാജേഷിന്റെ ബൈക്ക് എത്തി. നിമിഷങ്ങൾ‌ക്കകം എതിർ ദിശയിൽ നിന്നു കാറിൽ പെൺകുട്ടിയുടെ സഹോരനും കൂട്ടുകാരനും . തുടർന്ന് വാക്കേറ്റം .കിരണിനു മർദനമേൽക്കുന്നു

1.32: കിരണിനെ രാജേഷ്  ബൈക്കിൽ കയറ്റി  പോകുന്നു. പിന്നാലെ സുഹൃത്തുക്കളെ കാറിൽ കയറ്റി മറ്റു രണ്ടു പേർ പിന്നാലെ .

1.35: മുന്നിൽ പോയ ബൈക്കിനടുത്ത് കാർ ഇവർ എത്തുന്നു.കിരൺ  ഓടിപ്പോയെന്നു രാജേഷിന്റെ മറുപടി. സുഹൃത്തുക്കൾ തിരികെ നടക്കുന്നു.

1.36 നുശേഷം : ആഴിമല കടലിലേക്കുള്ള റോഡിലൂടെ കിരൺ ഭയന്ന് ഓടുന്ന  ദൃശ്യം. പുറത്തുവരുന്നു.

1.44: ഒരാൾ കടലിൽ അകപ്പെട്ടതായി വിഴിഞ്ഞം പൊലീസിനു ഫോൺ സന്ദേശം. തുടർന്ന് അന്വേഷണം.

2022 ജൂലൈ 13 പുലർച്ചെ: തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞതായി വിഴിഞ്ഞം പൊലീസിനു വിവരം.

10.15: വിഴിഞ്ഞം പൊലീസ് കിരണിന്റെ ബന്ധുക്കളുമായി ഇരയിമ്മൻ തുറ തീരത്ത് എത്തുന്നു.  ബന്ധുക്കൾ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിക്കുന്നു.

ജൂലൈ 27: മൃതദേഹം കിരണിന്റേതാണെന്ന് ഡിഎൻഎ പരിശോധന ഫലം വന്നു. ഒന്നാം പ്രതി രാജേഷ് പൊലീസിൽ കീഴടങ്ങുന്നു.

ഇനി അറിയാൻ

കിരൺ കടലിൽ ചാടി ജീവനൊടുക്കിയതാണോ, അബദ്ധത്തിൽ കടലിൽ അകപ്പെട്ടതാണോ, കിരണിനെ അപായപ്പെടുത്തിയതാണോ എന്നീ സാധ്യതകളാണ് ഇനി അന്വേഷണത്തിലൂടെ കണ്ടെത്താനുള്ളത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com