ADVERTISEMENT

പാലോട്∙ വ്യാഴാഴ്ച നടക്കുന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് എസ്എൻഡിപി ശാഖകളുടെയും വിവിധ ഗുരുമന്ദിരം കമ്മിറ്റികളുടെയും ശ്രീനാരായണ ഭക്തരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.  ഗുരുജയന്തി സന്ദേശം വിളിച്ചോതി കവലകളിൽ പീതാംബര വർണം ചാലിച്ചു കൊടിതോരണങ്ങളാൽ അലംകൃതമാണ്

∙ നന്ദിയോട് എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും കലാകായിക മത്സരങ്ങളും നടക്കും. ശാഖയുടെ കീഴിലുള്ള വാഴപ്പാറ, പൗവത്തൂർ ഗുരുമന്ദിരം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടക്കും

∙ ആലംപാറ നന്ദിനഗർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ, ബൈക്ക്റാലി ഘോഷയാത്ര, കലാകായിക മത്സരങ്ങൾ എന്നിവ നടക്കും

∙പുലിയൂർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ, കലാകായിക മത്സരങ്ങൾ എന്നിവ നടക്കും 

∙പുലിയൂർ  കോവിലുകോണം ഗുരുമന്ദിരത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജ നടക്കും

∙ ജവാഹർ ്കോളനി എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും കലാകായിക മത്സരങ്ങളും നടക്കും

∙പാലുവള്ളി, ചെല്ലഞ്ചി, വഞ്ചുവം, പെരിങ്ങമ്മല, മങ്കയം, മടത്തറ മേഖലകളിലും  എസ്എൻഡിപി ശാഖകളുടെയും  ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിക്കും.

ആര്യനാട്∙ എസ്എൻഡിപി യോഗം ഉഴമലയ്ക്കൽ ശാഖയുടെ ചതയദിനാഘോഷം 31ന് ചക്രപാണിപുരത്തു നടക്കും. രാവിലെ 8നു പതാക ഉയർത്തൽ, 9ന് ക്വിസ് മത്സരം, 10.30ന് പദ്യപാരായണ മത്സരം, 2.30ന് ദൈവ ദശക ആലാപന മത്സരം, 5ന് വടംവലി, 6ന് പെ‌ാതുസമ്മേളനം ഉദ്ഘാടനം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, രാത്രി 7ന് വിൽപാട്ട് ഗുരുദേവൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com