ADVERTISEMENT

കല്ലമ്പലം∙ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങൾ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മണമ്പൂർ,ഒറ്റൂർ പഞ്ചായത്തിലെ 7 സ്ഥലങ്ങളിൽ നിന്നുള്ള ശോഭാ യാത്രകൾ ഒറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. നാവായിക്കുളം പഞ്ചായത്തിൽ 4 സ്ഥലങ്ങളിൽ ആണ് ശോഭായാത്ര നടക്കുന്നത്. വിലങ്ങറയിൽ നിന്നും ശങ്കരനാരായണ ക്ഷേത്രത്തിലേക്കും പോളച്ചിറ അപ്പൂപ്പൻ കാവിൽ നിന്നും ഇലങ്കത്തിൽ ഭഗവതി ക്ഷേത്രത്തിലേക്കും കുണ്ടുമൺ കാവിൽ നിന്നും വലിയ കാവിലേക്കും ഇടമൺനില, പ്ലാച്ചിവട്ടം, കുഴക്കാട്ടുകോണം ആലുംകുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭാ യാത്രകൾ 28-ാംമൈലിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ചെറുവട്ടിയൂർ കാവിലും സമാപിക്കും. പള്ളിക്കൽ പഞ്ചായത്തിൽ വൈവേലിയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മൂതല ധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.

കരവാരം പഞ്ചായത്തിലെ പന്തുവിളയിൽ നിന്നും ആരംഭിച്ച് പുതുശ്ശേരി മുക്കിൽ സമാപിക്കും. വഞ്ചിയൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ആഘോഷം നടക്കും. ആഘോഷത്തോടനുബന്ധിച്ച് ഗോപൂജ, വൃക്ഷപൂജ, ഗീത അക്ഷരശ്ലോക സദസ്സ് തുടങ്ങിയവ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ബാലഗോകുലം പകൽക്കുറി മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര പൈവേലി മാടൻ കാവിൽ നിന്ന് ആരംഭിച്ച് ചെമ്മരത്ത് കൊടിമരത്തിൻമൂട് ,ഭദ്രാ ക്ഷേത്രം,മൂതല വഴി പാറയിൽ ധർമ ശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പ്രസാദ വിതരണം നടക്കും. ചിറ്റായിക്കോട് മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ശോഭ യാത്ര കുണ്ടുമൺ കാവിൽ  നിന്നാരംഭിച്ച് മാവിൻമൂട് വഴി വലിയകാവ് ശാസ്താ ക്ഷേത്രത്തിൽ എത്തി ഉറിയടിയോടെ സമാപിക്കും. 150 ഓളം ബാലിക ബാലൻമാർ കൃഷ്ണ,രാധ വേഷമണിയും. ശോഭ യാത്രയിൽ വാദ്യ ഘോഷങ്ങൾ,നിശ്ചല ദൃശ്യങ്ങൾ എന്നിവ അകമ്പടിയാകും.

തക്കല∙മണലിക്കര ആഴുവാർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നാളെ തുടങ്ങും. നാളെ രാത്രി 12ന് അഭിഷേകം, അലങ്കാരം, ദീപാരാധന. 7ന്  രാവിലെ 10ന് കളഭാഭിഷേകം, ദീപാരാധന.  പകൽ 12ന് പ്രസാദ ഉൗട്ട്. വൈകിട്ട് 6.45ന് ബാലെ രാത്രി 8ന് ഉറിയടി. 8.30ന് താലപ്പൊലി, ഗരുഡ വാഹനത്തിൽ എഴുന്നള്ളത്ത്.

പാലോട്∙ അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശവുമായി നാളെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ശോഭായാത്ര, ഉറിയടി, ഗോപിക നൃത്തം, സാംസ്കാരിക സമ്മേളനം എന്നിവയും വിവിധയിടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

∙ബാലഗോകുലം പാലോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. വൈകിട്ട് 3ന് പനങ്ങോട് കിരാതമൂർത്തി ക്ഷേത്രം, കൊല്ലരുകോണം മേലാംങ്കോട് ദേവീക്ഷേത്രം, വെള്ളയംദേശം ദുർഗാദേവി ക്ഷേത്രം, കുണ്ടാട് ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പാലോട് ത്രിവേണി സംഗമത്തിനു ശേഷം പാലോട് ഉമാമഹേശ്വര ക്ഷേത്രത്തിൽ സമാപിക്കും. ഉറയടിയും നടക്കും.

∙ ചല്ലിമുക്ക് ഛത്രപതി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കും. ശോഭായാത്ര, ശ്രീകൃഷ്ണ കലാസന്ധ്യ, ഗോപൂജ, ഉറിയടി, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ശോഭായാത്ര നാളെ 3ന് ഇലവുപാലം കല്ലുമല തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു മഹാഗണി, ചല്ലിമുക്ക് ആയിരവില്ലി ക്ഷേത്രം വഴി സമാപിക്കും. 5 മുതൽ ചല്ലിമുക്ക് ജംക്‌ഷനിൽ ഉറിയടി നടക്കും. 

∙ബാലഗോകുലം നന്ദിയോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കള്ളിപ്പറ, പച്ച, താന്നിമൂട്, പ്ലാവറ മേഖലകളിൽ നിന്നും എത്തുന്ന ശോഭായാത്രകൾ നന്ദിയോട് ജംക്‌ഷനിൽ ത്രിവേണി സംഗമത്തിനു ശേഷം പച്ച നെടുംപറമ്പ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ എത്തി ഉറിയടിയോടെ സമാപിക്കും

നെയ്യാറ്റിൻകര ∙ കിടാരക്കുഴി ഇടിവിഴുന്നവിള ദേവീ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷവും ഭജന ശോഭായാത്രയും നടത്തും. നാളെ വൈകിട്ട് 4.30ന് തലക്കോട് ശ്രീ ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുക.

∙ബാലഗോകുലം പേരയം മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകൾ പേരയത്ത് സംഗമിച്ചു ചന്തമൈതാനിയിൽ സമാപിക്കും. തുടർന്ന് ഉറിയടി, കൈകൊട്ടിക്കളി, കമ്പടവുകളി എന്നിവ അരങ്ങേറും.

∙ബാലഗോകുലം തെന്നൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. വൈകിട്ട് 3ന് ഞാറനീലി ദേവീക്ഷേത്രം, സൂര്യകാന്തി ജംക്‌ഷൻ, മലമാരി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ തെന്നൂർ ദേവീക്ഷേത്രത്തിൽ സമാപിക്കും. ഉറിയടിയും നടക്കും.

നെടുമങ്ങാട്∙ പരിയാരം വൃന്ദാവനം, പാലാഴി ബാലഗോകുലങ്ങളുടെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാനാണ് ബാലഗോകുലം പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചലച്ചിത്രതാരം പ്രശാന്ത് വിജയൻ മുഖ്യ അതിഥി ആയിരുന്നു. ബാലഗോകുലം സൗരക്ഷിക സംസ്ഥാന കാര്യദർശി ജി.സന്തോഷ്, കൃഷ്ണനന്ദ എന്നിവർ പ്രസംഗിച്ചു. 

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഖവൂർ ഗോകുലത്തിലെ കുട്ടികൾ ഭജനയും പരിയാരത്തെ വൃന്ദാവനം പാലാഴി ബാലഗോകുലത്തിലെ കുട്ടികൾ ഗോകുല കലാസന്ധ്യയും അവതരിപ്പിച്ചു. തുടർന്ന് രചനാ മത്സരങ്ങൾ, ഉറിയടി, ചെണ്ടമേളം എന്നിവയും നടന്നു.

പാലോട്∙ അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശവുമായി നാളെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ശോഭായാത്ര, ഉറിയടി, ഗോപിക നൃത്തം, സാംസ്കാരിക സമ്മേളനം എന്നിവയും വിവിധയിടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

∙ബാലഗോകുലം പാലോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. വൈകിട്ട് 3ന് പനങ്ങോട് കിരാതമൂർത്തി ക്ഷേത്രം, കൊല്ലരുകോണം മേലാംങ്കോട് ദേവീക്ഷേത്രം, വെള്ളയംദേശം ദുർഗാദേവി ക്ഷേത്രം, കുണ്ടാട് ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പാലോട് ത്രിവേണി സംഗമത്തിനു ശേഷം പാലോട് ഉമാമഹേശ്വര ക്ഷേത്രത്തിൽ സമാപിക്കും. ഉറയടിയും നടക്കും.

∙ ചല്ലിമുക്ക് ഛത്രപതി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കും. ശോഭായാത്ര, ശ്രീകൃഷ്ണ കലാസന്ധ്യ, ഗോപൂജ, ഉറിയടി, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ശോഭായാത്ര നാളെ 3ന് ഇലവുപാലം കല്ലുമല തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു മഹാഗണി, ചല്ലിമുക്ക് ആയിരവില്ലി ക്ഷേത്രം വഴി സമാപിക്കും. 5 മുതൽ ചല്ലിമുക്ക് ജംക്‌ഷനിൽ ഉറിയടി നടക്കും. 

∙ബാലഗോകുലം നന്ദിയോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കള്ളിപ്പറ, പച്ച, താന്നിമൂട്, പ്ലാവറ മേഖലകളിൽ നിന്നും എത്തുന്ന ശോഭായാത്രകൾ നന്ദിയോട് ജംക്‌ഷനിൽ ത്രിവേണി സംഗമത്തിനു ശേഷം പച്ച നെടുംപറമ്പ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ എത്തി ഉറിയടിയോടെ സമാപിക്കും

∙ ബാലഗോകുലം പെരിങ്ങമ്മല മേഖലയുടെ നേതൃത്വത്തിൽ 3ന് മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രം, വാറുവൻകാട് ധർമശാസ്താ ക്ഷേത്രം, കുഴിവിളാകം മന്ത്രമൂർത്തി ക്ഷേത്രം, പടിപ്പൂട്ടുമല ശിവക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 5ന് പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി നടക്കും.

∙ബാലഗോകുലം പേരയം മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകൾ പേരയത്ത് സംഗമിച്ചു ചന്തമൈതാനിയിൽ സമാപിക്കും. തുടർന്ന് ഉറിയടി, കൈകൊട്ടിക്കളി, കമ്പടവുകളി എന്നിവ അരങ്ങേറും.

∙ബാലഗോകുലം തെന്നൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. വൈകിട്ട് 3ന് ഞാറനീലി ദേവീക്ഷേത്രം, സൂര്യകാന്തി ജംക്‌ഷൻ, മലമാരി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ തെന്നൂർ ദേവീക്ഷേത്രത്തിൽ സമാപിക്കും. ഉറിയടിയും നടക്കും.

നെടുമങ്ങാട്∙ പരിയാരം വൃന്ദാവനം, പാലാഴി ബാലഗോകുലങ്ങളുടെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാനാണ് ബാലഗോകുലം പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചലച്ചിത്രതാരം പ്രശാന്ത് വിജയൻ മുഖ്യ അതിഥി ആയിരുന്നു. ബാലഗോകുലം സൗരക്ഷിക സംസ്ഥാന കാര്യദർശി ജി.സന്തോഷ്, കൃഷ്ണനന്ദ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഖവൂർ ഗോകുലത്തിലെ കുട്ടികൾ ഭജനയും പരിയാരത്തെ വൃന്ദാവനം പാലാഴി ബാലഗോകുലത്തിലെ കുട്ടികൾ ഗോകുല കലാസന്ധ്യയും അവതരിപ്പിച്ചു. തുടർന്ന് രചനാ മത്സരങ്ങൾ, ഉറിയടി, ചെണ്ടമേളം എന്നിവയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com