ADVERTISEMENT

നെയ്യാറ്റിൻകര ∙ മുയലിന്റെ രൂപത്തിലുള്ള മുഖംമൂടി ധരിച്ച യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.  കാട്ടാക്കട, മാറനല്ലൂർ, നെയ്യാറ്റിൻകര, അരുമാനൂർ, പൂവാർ പ്രദേശങ്ങളിലാണ് സംഘത്തെ കണ്ടതായി പരാതിയുള്ളത്. 

രാവിലെയും വൈകിട്ടുമാണ് ഇവരുടെ യാത്ര. ബൈക്കിന്റെ പിന്നിൽ ഇരിക്കുന്ന യുവാവാണ് മുഖം മൂടി ധരിച്ചിരിക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്ത നിലയിലാണ്. വിദ്യാർഥിനികളെ തടഞ്ഞു നിർത്തി, വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നെന്നും ഭയപ്പെടുത്തുന്നെന്നും രക്ഷിതാക്കൾ പറയുന്നു. ബൈക്ക് യാത്രികരുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും നെയ്യാറ്റിൻകര സിഐ: സി.സി.പ്രതാപചന്ദ്രൻ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com