ADVERTISEMENT

ചിറയിൻകീഴ്∙ബിഎസ്എൻഎൽ വക കേബിൾ മോഷ്ടിച്ചു വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ ആറുപേരടങ്ങുന്ന സംഘത്തെ ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ മനു(28), സുജിത്ത് (26), കണ്ണൻ(30), സനൽ(32), ഉല്ലാസ്(29), നാവായിക്കുളം സ്വദേശി അരുൺ(31) എന്നിവരെയാണു കേബിൾ കയറ്റിയ പിക്ക്അപ് വാൻ സഹിതം പിടികൂടിയത്. പട്രോളിങ്ങിനിടെ സംഘത്തെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്യവേ പിടിയിലായത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com