ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ വിസ്താരയും; ദിവസേന 2 സർവീസുകൾ
Mail This Article
×
തിരുവനന്തപുരം ∙ ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ദിവസേന 2 സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സർവീസുകൾ 10 ആകും.
ആദ്യ വിമാനം (UK 524) രാവിലെ 05:55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08:15ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10ന് പുറപ്പെട്ട് 11:20ന് ബെംഗളൂരുവിൽ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.