ADVERTISEMENT

നെയ്യാറ്റിൻകര ∙ അതിയന്നൂർ പഞ്ചായത്ത് ഓഫിസ് വളപ്പിൽ ഇലക്ട്രിക് സ്കൂട്ടർ അഗ്നിക്കിരയായി. കൊടങ്ങാവിള ചെമ്പനാവിള കാരുണ്യ ഭവനിൽ ഷിബിൻ രാജിന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ പതിനൊന്നോടെ കത്തിയത്. പഞ്ചായത്ത് ഓഫിസിൽ ഒരു സർട്ടിഫിക്കറ്റിനു വേണ്ടി എത്തിയതായിരുന്നു ഷിബിൻ. പാർക്ക് ചെയ്ത് ഓഫിസിനുള്ളിൽ പ്രവേശിക്കുന്നതിനിടെ സ്കൂട്ടർ കത്തുകയായിരുന്നു. അഗ്നിരക്ഷാ സേനാ വിഭാഗം എത്തുന്നതിനു മുൻപു തന്നെ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. സ്കൂട്ടർ അഗ്നിക്കിരയാകാനുള്ള കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com