ADVERTISEMENT

മലയിൻകീഴ്∙ കളിയിക്കാവിളയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപുവിന് മുൻപ് പലതവണ ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നെന്ന ആരോപണവുമായി ഭാര്യ വിധുമോളും മകൻ മാധവും. ‘2 മാസം മുൻപ് ഫോണിലൂടെയും നേരിട്ടും ചില സംഘങ്ങൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. തരില്ലെന്നു അറിയിച്ചതോടെ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി ദീപു പറഞ്ഞിട്ടുണ്ട്’– ഭാര്യ വിധുമോൾ മാധ്യമങ്ങളോടു പറഞ്ഞു. 

കളിയിക്കാവിളയ്ക്കു സമീപം സംഭവം നടന്ന സ്ഥലത്തിനരികിലുള്ള 
സിസിടിവി 
ദൃശ്യം.  
കാറിൽനിന്ന് ഇറങ്ങി ഒരാൾ നടക്കുന്നതു കാണാം.
കളിയിക്കാവിളയ്ക്കു സമീപം സംഭവം നടന്ന സ്ഥലത്തിനരികിലുള്ള സിസിടിവി ദൃശ്യം. കാറിൽനിന്ന് ഇറങ്ങി ഒരാൾ നടക്കുന്നതു കാണാം.

മക്കളെയടക്കം കൊല്ലുമെന്നു ഭീഷണി ദീപുവിനെ ഏറെ വേദനിപ്പിച്ചിരുന്നതായും വിധുമോൾ പറഞ്ഞു. നെടുമങ്ങാട് സ്വദേശി ആക്രിക്കച്ചവടക്കാരനും ദീപുവും തമ്മിൽ സാമ്പത്തിക തർക്കമുണ്ടെന്നും ദീപുവിന്റെ സാമ്പത്തിക ഇടപാടു സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും വിധുമോൾ പറഞ്ഞു. കേസിനെ തുടർന്ന് നെടുമങ്ങാട് സ്വദേശിയുടെ പുരയിടം കോടതി മുഖേന അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും ഗുണ്ടാ ഭീഷണിയും ഉള്ളതായും വിധുമോൾ പറഞ്ഞു. ദീപു കൊല്ലപ്പെട്ട സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകളുടെ തർക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും വിധുമോളും മകനും ആവശ്യപ്പെട്ടു. 

നാഗർകോവിൽ–തിരുവനന്തപുരം ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനരികിലുള്ള പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച അർധരാത്രിയാണ് ദീപുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ നെയ്യാറ്റിൻകരയിൽ വച്ച് ഒരാൾ ദീപുവിനൊപ്പം കൂടിയെന്നും ഇയാൾ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ ആണെന്നും വിവരമുണ്ട്. മാർത്താണ്ഡത്തു നിന്നു തക്കല സ്വദേശിയായ സുഹൃത്ത് കാറിൽ കയറുമെന്നു ദീപു വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ അതിനു മുൻപു തന്നെ ദീപു കൊല്ലപ്പെട്ടു. 

ദീപു
ദീപു

ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 10നു ശേഷമാണ് കാർ പെട്രോൾ പമ്പിനു സമീപം എത്തിയത്. പിന്നീട്, സ്റ്റാർട്ട് ചെയ്ത നിലയിൽ കാർ റോഡരികിൽ ഇൻ‍‍ഡിക്കേറ്റർ തെളിച്ച് നിർത്തിയിരിക്കുന്നതു കണ്ട് സംശയം തോന്നിയ പൊലീസ് പട്രോളിങ് സംഘമാണ് കാർ പരിശോധിച്ചതും മൃതദേഹം കണ്ടെത്തിയതും. ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്ത് 70 ശതമാനത്തോളം വേർപെട്ട നിലയിലായിരുന്നു.

ക്വാറി ഉടമ കാറിൽ കൊല്ലപ്പെട്ട നിലയിൽ
കളിയിക്കാവിള ( തമിഴ്നാട് ) ∙ മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയ ക്വാറി, ക്രഷർ ഉടമയായ മലയാളിയെ കേരള– തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കഴുത്തറുത്തു കൊന്നു. നാഗർകോവിൽ–തിരുവനന്തപുരം ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനരികിലുള്ള പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച അർധരാത്രിയായിരുന്നു അതിക്രൂരമായ കൊലപാതകം. മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്. ദീപുവാണ് (46) കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ കാറിൽ നിന്നു ബാഗുമായി ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി.ബാഗുമായി പോയ വ്യക്തി മുടന്തിയാണ് നടക്കുന്നതെന്നും ഇയാളാണ് കൊല നടത്തിയതെന്നുമാണ് പ്രാഥമിക നിഗമനം. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ ദീപുവിന്റെ സുഹൃത്തുക്കളെയും തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 

50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നതായി ദീപുവിന്റെ ഭാര്യയും മകനും പറഞ്ഞു. റിയൽ എസ്റ്റേറ്റ്, പഴയ വാഹനങ്ങൾ വാങ്ങി പുതുക്കി വിൽക്കുക തുടങ്ങിയ ഇടപാടുകളും ദീപുവിന് ഉണ്ടായിരുന്നു. വീടിനോടു ചേർന്ന് വാഹനങ്ങളുടെ ലെയ്ത്ത് വർക്‌ഷോപ്പും ഉണ്ട്.പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ നെയ്യാറ്റിൻകരയിൽ വച്ച് ഒരാൾ ദീപുവിനൊപ്പം കൂടിയെന്നും ഇയാൾ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ ആണെന്നും വിവരമുണ്ട്. മാർത്താണ്ഡത്തു നിന്നു തക്കല സ്വദേശിയായ സുഹൃത്ത് കാറിൽ കയറുമെന്നു ദീപു വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ അതിനു മുൻപു തന്നെ ദീപു കൊല്ലപ്പെട്ടു. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 10നു ശേഷമാണ് കാർ പെട്രോൾ പമ്പിനു സമീപം എത്തിയത്.

പിന്നീട്, സ്റ്റാർട്ട് ചെയ്ത നിലയിൽ കാർ റോഡരികിൽ ഇൻ‍‍ഡിക്കേറ്റർ തെളിച്ച് നിർത്തിയിരിക്കുന്നതു കണ്ട് സംശയം തോന്നിയ പൊലീസ് പട്രോളിങ് സംഘമാണ് കാർ പരിശോധിച്ചതും മൃതദേഹം കണ്ടെത്തിയതും. ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്ത് 70 ശതമാനത്തോളം വേർപെട്ട നിലയിലായിരുന്നു.ഭാര്യ: വിധുമോൾ (അധ്യാപിക, പാലക്കാട് മുന്നൂർകോട് ഗവ.എച്ച്എസ്എസ്). മക്കൾ: മാധവ് ദീപു (പ്ലസ് വൺ വിദ്യാർഥി), മാനസ് ദീപു (എട്ടാം ക്ലാസ് വിദ്യാർഥി). മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന്. പാപ്പനംകോട് കൈമനം വിവേക് നഗറിൽ പരേതനായ സോമന്റെയും ലളിതയുടെയും മകനാണ് ദീപു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com