ADVERTISEMENT

പാലോട്∙ കോടികൾ ചെലവഴിച്ചു നന്ദിയോട് കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ടു വാമനപുരം നദിക്കു കുറുകെ ചെല്ല‌ഞ്ചിയിൽ വമ്പൻപാലം പണിതു വർഷം 5 കഴിഞ്ഞിട്ടും ഗതാഗത സൗകര്യമില്ല. കല്ലറ, പുല്ലമ്പാറ, നന്ദിയോട്, പാങ്ങോട്, പനവൂർ പഞ്ചായത്തുകളെ വിവിധ റൂട്ടികളിലേക്ക് എളുപ്പം ബന്ധിപ്പിക്കുന്ന പാലമാണഇത്. ഇതുവഴി ബസ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ല. സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകുന്നുമില്ല. നവകേരള സദസ്സിലടക്കം നാട്ടുകാർ നൽകിയ പരാതി നൽകിയിട്ടും ഫലമില്ല. ഇതെല്ലാം കാണിച്ചു ഗതാഗത മന്ത്രിക്ക് നാട്ടുകാർ പുതിയ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. 

പാലത്തിന്റെ ഇരു കരകളിൽ ചെല്ലഞ്ചിയിലും പരപ്പിലും കെഎസ്ആർടിസി  സർവീസുകൾ ഉണ്ട്. പാലം വഴി ബസ് സർവീസ് ഇല്ലാത്തതിനാൽ  കല്ലറയിലും, കിളിമാനൂരിലും അടക്കം എളുപ്പത്തിൽ എത്താനാകുന്നില്ല. മിതൃമ്മല, കല്ലറ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വലിയ ബുദ്ധിമുട്ടിലാണ്. ചെല്ല‍ഞ്ചയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചു മുതുവിളയിൽ എത്തിയാണ് യാത്ര ചെയ്യുന്നത്. സന്ധ്യയായാൽ കാട്ടുപന്നിയടക്കം വിഹരിക്കുന്ന പാതയാണിത്. കടത്തു വള്ളത്തിൽ നദികടന്നിരുന്ന ഇവിടത്തുകാർക്ക് ഗതാഗതത്തിനു വേണ്ടിയാണ്  പാലം നിർമിച്ചത്. 

വർഷങ്ങളുടെ സമരം വേണ്ടി വന്നു പാലം യാഥാർഥ്യമാകാൻ.  ഒരു മാസത്തിനുള്ളിൽ  ബസ് സർവീസ് ആരംഭിക്കുമെന്നും മാത്രമല്ല  ചെല്ലഞ്ചിയിലേക്ക്  വർക്കല–പൊൻമുടി കണക്റ്റഡ് ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും ഉദ്ഘാടന വേദിയിൽ ജനപ്രതിനിധികൾ വാഗ്ദാനം നൽകിയിരുന്നു. ഒന്നും നടന്നില്ല. പാലോട് ഡിപ്പോയിൽ നിന്ന് നന്ദിയോട് ചെല്ലഞ്ചി മുതുവിള വഴി കല്ലറയ്ക്ക് മിനി ബസ് സർവീസെങ്കിലും  വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com