ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിന്റെ പ്രതിഭാ പുരസ്കാരം നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ : അഞ്ചൽ കൃഷ്ണകുമാറിന്. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

ഇൻഫർമേഷൻ - പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമ്മീഷൻ, വനം വകുപ്പ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ, പിആർഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ, പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോ- ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്പിബി - കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്. ഭാര്യ: ആശ. മക്കൾ: സാരംഗി, ശരത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com