ADVERTISEMENT

തിരുവനന്തപുരം∙ പേട്ടയിൽ പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും മോഷണ പരമ്പര. കാഞ്ഞിരംവിളാകം ദേവീക്ഷേത്രത്തിലെ കാണിക്കപ്പെട്ടികൾ കുത്തിപൊളിച്ചു 3500 രൂപയും സമീപത്തെ പലചരക്ക് കടയിൽ നിന്നു 32000 രൂപ, 10,000 രൂപയുടെ സാധനങ്ങൾ എന്നിവയും കവർന്നു. ഇന്നലെ പുലർച്ചെ ആയിരുന്നു മോഷണം. മാസ്ക് ധരിച്ച് എത്തിയ ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു.

മുഖം മറച്ച് കുത്തിപൊളിച്ച ശേഷം പുറത്തിറങ്ങിയ പ്രതി മാസ്ക് മാറ്റുകുകയും ഈ സമയം  മുഖം വ്യക്തമായി ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ക്ഷേത്രത്തിൽ നാഗർ, ഗുരുദേവ പ്രതിഷ്ഠകൾക്കു മുൻപിലെ കാണിക്കപ്പെട്ടികൾ ആയുധം ഉപയോഗിച്ച് തകർക്കുകയായിരുന്നു. പിന്നീട് മതിൽ ചാടികടന്ന് എതിർവശത്തെ കെട്ടിടത്തിലേക്കു പോയി. ഇവിടെ താഴത്തെ നിലയിൽ സനൽകുമാർ നടത്തുന്ന  ദാമോദരൻ സ്റ്റോർ എന്ന പലചരക്ക് കടയുടെ പൂട്ട് തല്ലി തകർത്ത് 32,000 രൂപ, 2 മൊബൈൽ ഫോണുകൾ, സിഗരറ്റുകൾ തുടങ്ങിയ സാധനങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. 

കരിക്കകം അറപ്പുരവിളാകം ദേവീക്ഷേത്രത്തിൽ മൂന്നു കാണിക്കവഞ്ചികൾ കുത്തി തുറന്ന് മോഷണം നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഉദ്ദേശം 10,000 രൂപയാണ് നഷ്ടമായത്.  മോഷ്ടാവ് അനൂപ് ആന്റണിയെ വലിയതുറ പൊലീസ് തിങ്കാഴ്ച അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് പേട്ട സ്റ്റേഷൻ പരാധിയിൽ വീണ്ടും മോഷണം അരങ്ങേറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com