ADVERTISEMENT

ജവാഹർ കോളനി∙ പെരിങ്ങമ്മല പഞ്ചായത്തിലെ ജവാഹർകോളനിയും ഹൈ സ്കൂൾ പരിസരവും സമീപ പ്രദേശങ്ങളും വാനരൻമാരുടെ നിയന്ത്രണത്തിലാണ്. നൂറുകണക്കിന് കുരങ്ങുകളാണ് പ്രദേശത്ത് ദിവസവും എത്തി തമ്പടിച്ചു ശല്യക്കാരായി മാറുന്നത്. കാലങ്ങളായി തുടരുന്ന വാനരശല്യം മൂലം ജനജീവിതം കടുത്ത ദുരിതത്തിലാണ്. പരാതികൾ പലതവണ വനം വകുപ്പിനെ അറിയിച്ചിട്ടും കണ്ടതോ കേട്ടതോ ആയ ഭാവമില്ലെന്നും ജവാഹർക്കോളനി ഹൈസ്കൂളിലും കുരങ്ങ് ശല്യം രൂക്ഷമാണെന്നും കുട്ടികൾക്ക് വരെ കടുത്ത ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറയുന്നു. വീടുകൾക്കുള്ളിൽ വരെ കടന്നെത്തി ആഹാര സാധനങ്ങൾ നശിപ്പിക്കുന്നു.

നാളികേരം അടക്കമുള്ള കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുന്നത് മൂലം ആരും കൃഷി ചെയ്യാൻ തയാറാകുന്നില്ല. വീടുകൾക്ക് വരുത്തുന്ന നാശനഷ്ടങ്ങളും ചെറുതല്ല. മിക്ക വീടുകളിലെയും കേബിളുകളും ബൾബുകകളും ജനാല ഗ്ലാസുകളും പൊട്ടിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്. വാട്ടർ ടാങ്കുകളിൽ ഇറങ്ങി മലിനമാക്കുന്നതും കുരങ്ങുകളുടെ വിനോദമാണ്. തുരത്താൻ ശ്രമിച്ചാൽ അക്രമകാരികളായി മാറുന്നതായും നാട്ടുകാർ പറയുന്നു. ദിവസേന കുട്ടികളടക്കം കൂട്ടമായി എത്തുന്ന കുരങ്ങുകൾ പകൽ മുഴുവൻ ശല്യക്കാരായി മാറുകയാണ്. സ്കൂളിൽ ക്ലാസ് മുറികളിൽ കയറിയും ശല്യക്കാരായി മാറുന്നു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണെമന്ന ആവശ്യം ശക്തമായിട്ടുണ്ട്.

‘കുരങ്ങുശല്യം മൂലം പ്രദേശത്തിന്റെ ജീവിത താളം തന്നെ തെറ്റുകയാണ്. വലിയ നഷ്ടങ്ങളാണ് നാട്ടുകാർക്ക് സംഭവിക്കുന്നത്. ജവാഹർക്കോളനി സ്കൂളിലെ കുട്ടികൾക്ക് വരെ ഭീഷണി ഉണ്ട്. നൂറുകണക്കിന് കുരങ്ങൻമാരാണ് ദിവസേന എത്തുന്നത്. ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് ശാസ്ത്രീയ നടപടികൾ സ്വീകരിക്കണം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com