ADVERTISEMENT

തിരുവനന്തപുരം∙ മാലിന്യ സംസ്കരണത്തിൽ തിരുവനന്തപുരം കോർപറേഷന്റെ വീഴ്ച പുറത്തായതിനു പിന്നാലെ, രാത്രി ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്നവരെ പിടികൂടാൻ പരിശോധക സംഘം രംഗത്ത്. 3 സ്ക്വാഡുകളായി തിരിഞ്ഞ് രാത്രി നടത്തിയ പരിശോധനയിൽ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാനെത്തിയ 9 പേരെ പിടികൂടി. 45,090 രൂപ പിഴ ഈടാക്കി. ആരോഗ്യ സ്ഥിര സമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കേണ്ട സ്ക്വാഡുകളുടെ പ്രവർത്തനം ഏതാനും മാസങ്ങളായി നിർത്തിയ അവസ്ഥയിലായിരുന്നു. 

മാലിന്യം തള്ളാൻ എത്തുന്നവർ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച വനിതാ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി ഡി.രാജ്, പ്രീതി, ഷീജാ ബാബു, ടി.എ.ഷംല, ഷെറീന സലാം, ലക്ഷ്മി രാജ്, സൗമ്യ, അശ്വതി എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്. പരിശോധന ഇന്നലെയും തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com