ADVERTISEMENT

കഴക്കൂട്ടം∙ ട്രെയിനിൽ കൊണ്ടുവന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മൈസൂരു കൊച്ചുവേളി ട്രെയിനിൽ കഴക്കൂട്ടത്ത് ഇറങ്ങി ലഹരി മരുന്ന് കൈമാറാൻ നിൽക്കുമ്പോഴാണ് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ സമാനകേസിൽ വിഷ്ണു 5 മാസം ജയിൽ ശിക്ഷ അനുഭവിച്ചു. ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.  4.5 ലക്ഷം രൂപ വിലവരും എന്ന് പൊലീസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com