ADVERTISEMENT

വെള്ളറട∙ കുറ്റിയായണിക്കാട് പൊഴിയല്ലൂർ കടവിൽ കടത്തുവള്ളം വേണമെന്ന് നാട്ടുകാർ. ആര്യങ്കോട് പഞ്ചായത്തിലുൾപ്പെട്ട ഗ്രാമമാണ് കുറ്റിയായണിക്കാട്. കുറച്ച് ഉള്ളിലേക്ക് പോയാൽ നെയ്യാർ. കാട്ടാക്കട പഞ്ചായത്തിലുൾപ്പെട്ട കാഞ്ഞിരംവിള,അമ്പലത്തിൽകാല, പാറച്ചൽ, കിഴമച്ചെൽ പ്രദേശങ്ങളാണ് അക്കരെ. നെയ്യാർ കടക്കാൻ വള്ളംവേണം. മുൻപ് ആളുകൾ നടന്നും വെള്ളം കൂടുമ്പോൾ നീന്തിയും കടക്കുമായിരുന്നു.  കുഴികളും താഴ്ചയും വർധിച്ചതിനാൽ ഇപ്പോൾ സാധ്യമല്ല. പൊഴിയല്ലൂർ ക്ഷേത്രത്തിന് സമീപത്താണ് ഈ കടവ്.

ക്ഷേത്രസമിതി പലവട്ടം അധികൃതർക്ക് നിവേദനം നൽകിയിട്ടും വള്ളം ലഭിച്ചില്ല. ഒടുവിൽ ക്ഷേത്രകമ്മിറ്റി തന്നെ ഒരു പഴയവള്ളം വാങ്ങി കടത്തു തുടങ്ങി. ക്ഷേത്രഭാരവാഹികൾ തന്നെ കടത്തുകാരുമായി. പക്ഷേ പഴക്കം കാരണം വള്ളം കേടായി. ഇപ്പോൾ ക്ഷേത്രവിശ്വാസികൾക്ക് വന്നുപോകാനും നാട്ടുകാർക്ക് അക്കരെ എത്താനും സൗകര്യമില്ല. സർക്കാർ ഒരു കടത്തുവള്ളമോ, നടപ്പാലമോ അനുവദിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com