ADVERTISEMENT

തിരുവനന്തപുരം∙ ആറാമത് പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർ വേദാശുപത്രി പത്ര- ദൃശ്യമാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഡോ.അരുൺ കുമാറിനും (റിപ്പോർട്ടർ ടിവി) സമഗ്ര മാധ്യമ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ  റിങ്കുരാജ് മട്ടാഞ്ചേരിയിലിനും മികച്ച ന്യൂസ് റിപ്പോർട്ടർ പുരസ്കാരം ചീഫ് റിപ്പോർട്ടർ എസ്.വി.രാജേഷിനും ലഭിച്ചു. എസ്.ആർ.ശക്തിധരനായിരുന്നു ജൂറി ചെയർമാൻ.

മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ: 

ന്യൂസ് ഫോട്ടോഗ്രാഫർ: അരുൺ കൃഷ്ണൻകുട്ടി (മാതൃഭൂമി), അന്വേഷണാത്മക റിപ്പോർട്ടർ: അരുൺ നായർ (മംഗളം), നിയമസഭാ റിപ്പോർട്ടർ: മിൽജിത് രവീന്ദ്രൻ (ദേശാഭിമാനി) , ക്രൈം റിപ്പോർട്ടർ: പ്രദീപ് ഗോപി (ദീപിക), സ്പെഷ്യൽ സ്റ്റോറി : അനി വേലപ്പൻ (കേരള കൗമുദി), ഫീച്ചർ റിപ്പോർട്ടർ: സീമാ മോഹൻലാൽ (രാഷ്ട്ര ദീപിക), ആനുകാലിക റിപ്പോർട്ടർ: ഹരി പെരുങ്കടവിള (ജൻമഭൂമി), പ്രാദേശിക റിപ്പോർട്ടർ: വിജയദാസ് (കേരള കൗമുദി), അന്വേഷണാത്മക ഓൺലൈൻ റിപ്പോർട്ടർ: എ.പി.ജിനൻ (സത്യമേവ ന്യൂസ്), പ്രാദേശിക ഓൺലൈൻ റിപ്പോർട്ടർ: പീരു മുഹമ്മദ് (പീപ്പിൾ ന്യൂസ്). 

ന്യൂസ് ചാനൽ: ജനം ന്യൂസ് ടി.വി, പ്രൈം റൗണ്ട് അപ്പ് ന്യൂസ് അവതാരകൻ: ഹാഷ്മി താജ് ഇബ്രാഹിം, സാമൂഹ്യ പ്രതിബദ്ധത റിപ്പോർട്ടർ: ലെസ്ലി ജോൺ (കൈരളി ന്യൂസ്) , അന്വേഷണാത്മക റിപ്പോർട്ടർ: റോഷി പാൽ (റിപ്പോട്ടർ ടിവി), വിഡിയോ എഡിറ്റിങ്: നിപിൻകാരയാട്, ന്യൂസ് ക്യാമറാമാൻ : അനൂജ് (ജനം ടിവി), ആനുകാലിക ന്യൂസ് റിപ്പോർട്ടർ: ദിസ്നാ സുരേഷ് (ജനം ടിവി), ക്രൈം റിപ്പോർട്ടർ: അരുൺ രാജ് (24 ന്യൂസ്), വാർത്താധിഷ്ഠിത ക്യാമറാമാൻ : ഉദയകുമാർ (എസിവി ന്യൂസ്), സാമൂഹിക വിശകലന റിപ്പോർട്ടർ: വിജിൻ വായാന്തോട് (കൈരളി ന്യൂസ്), വാർത്താ അവതാരക: സുബിത സുകുമാർ (ജീവൻ ടിവി), സ്റ്റോറി എഡിറ്റർ: അഭിലാഷ് (റിപ്പോർട്ടർ ടിവി), ഓൺലൈൻ ചാനൽ അവതാരകൻ : അബ്ദുൾ ജമീഷ് (പ്രൈംവിറ്റ്നസ് ചാനൽ), പ്രോഗ്രാം അവതാരകൻ: രമേശ് ഗോപാൽ (തനിമ മീഡിയ), പ്രാദേശിക ചാനൽ: മലയാളം ടെലിവിഷൻ.

ആഗസ്റ്റിൽ തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ. ഷംസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർ മായാ ശ്രീകുമാർ, ഡോ: സ്മിത് കുമാർ, ഗോപൻ ശാസ്തമംഗലം എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com