ADVERTISEMENT

ചെമ്പഴന്തി ∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു ജീപ്പിൽ നിന്നു കടന്നുകളയാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. തെളിവെടുപ്പിനായി കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ  നേമം പൊന്നുമംഗലം പൊറ്റവിള പ്ലാവിള വീട്ടിൽ നവാസ് എന്ന ബാറ്ററി നവാസ്(53) ആണ് വിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 10.15ന് ചെമ്പഴന്തി ആനന്ദേശ്വരം ജംക്‌ഷനിൽ ആയിരുന്നു സംഭവം. പൊലീസ് പറഞ്ഞത്: സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് നവാസിനെ കസ്റ്റഡിയിൽ വാങ്ങിയത്. രാവിലെ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയ ശേഷം ചെമ്പഴന്തി ആനന്ദേശ്വരത്തു മോഷണം നടന്ന വീട്ടിലേക്ക് പുറപ്പെട്ടു.

തെളിവെടുപ്പിന് സ്ഥലത്ത് ഇറക്കുന്നതിനാൽ വിലങ്ങ് അണിയിച്ചിരുന്നു. എന്നാൽ വിലങ്ങ് അണിയിച്ചത് നവാസ് ചോദ്യം ചെയ്യുകയും പ്രകോപിതനായി  ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ചെയ്തു. ജീപ്പിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിൻസീറ്റിൽ ഇരുന്ന സിപിഒ ജിനാസ് ഇതു തടഞ്ഞു. തുടർന്ന് ജിനാസിനെ നവാസ് വിലങ്ങ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്നു വണ്ടി നിർത്തി ബലപ്രയോഗത്തിലൂടെ പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി. ജൂൺ 12ന് ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി അഖിലിന്റെ  വീട്ടിൽ അതിക്രമിച്ചു കയറി 1,30,000രൂപ വിലവരുന്ന സ്കൂട്ടർ മോഷ്ടിച്ചെന്നാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com