ADVERTISEMENT

അഡ്മിഷൻ
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി  കൊച്ചി, തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും, വിഡിയോ എഡിറ്റിങ്  തിരുവനന്തപുരം സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട് അഡ്മിഷൻ അതത് സെന്ററുകളിൽ 2ന് നടക്കും.  9447225524

ഓട്ടോറിക്ഷ മീറ്റർ മുദ്രവയ്ക്കൽ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയിലെയും കൊല്ലയിൽ, പാറശാല, കാരോട്, കുളത്തൂർ, പൂവാർ, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാൽ, ചെങ്കൽ എന്നീ പഞ്ചായത്തുകളിലെയും ഓട്ടോറിക്ഷ ഉടമകൾ മീറ്റർ മുദ്ര വയ്ക്കുന്നതിനു വേണ്ടി ലീഗൽ മെട്രോളജി നെയ്യാറ്റിൻകര ഓഫിസുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ വി.സുരേഷ് കുമാർ അറിയിച്ചു.

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്
കുളത്തൂർ∙കുളത്തൂർ കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിൽപനയ്ക്കു എത്തിയിട്ടുണ്ട്. കർഷകർക്ക് സബ്സിഡി നിരക്കിൽ‍ വാങ്ങാവുന്നതാണ്.

സൈക്കോളജി അപ്രന്റിസ്
നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം കെഎൻഎം ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവുണ്ട്. 17,600 രൂപ പ്രതിമാസ വേതനമായി ലഭിക്കും. 30ന് രാവിലെ 11ന് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക് കോളജ് ഓഫിസുമായി ബന്ധപ്പെടണം.

ഗവ. ഐടിഐ പ്രവേശനം
നെയ്യാറ്റിൻകര ∙ മര്യാപുരം ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ, സർവേയർ, വുഡ് വർക്ക് ടെക്നിഷ്യൻ എന്നീ ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഐടിഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും അപേക്ഷിക്കാം. ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്. ഇന്ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 6282939147

കർഷകരെ ആദരിക്കും
നെയ്യാറ്റിൻകര ∙ പൂവാർ കൃഷി ഭവൻ ചിങ്ങം 1ന് മികച്ച കർഷകരെ ആദരിക്കുന്നു. അപേക്ഷകൾ അടുത്ത മാസം 7ന് മുൻപ് പൂവാർ കൃഷി ഭവനിൽ എത്തിക്കണം.

റാങ്ക് ലിസ്റ്റ് 
ആറ്റിങ്ങൽ∙ ഗവ. ഐടിഐ. പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ നോട്ടിസ് ബോർഡിലും itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 0470 2672391 

മെഡിക്കൽ ക്യാംപ് നാളെ
തിരുവനന്തപുരം∙ ട്രിവാൻഡ്രം ലയൺസ് ക്ലബ്ബും  കുര്യാത്തി ആനന്ദനിലയവും ചേർന്ന് നാളെ സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കും. കാരക്കോണം മെഡിക്കൽ കോളജ്, പിആർഎസ് ഹോസ്പിറ്റൽ എന്നിവയിലെ ഡോക്ടർമാർ നേതൃത്വം നൽകും. കുര്യാത്തി ആനന്ദ നിലയത്തിൽ രാവിലെ 9 മുതൽ ഒന്നുവരെയാണ് ക്യാംപ്. നേത്ര രോഗങ്ങൾ, കാർഡിയോളജി, ബ്ലഡ‍്ഷുഗർ, രക്ത സമ്മർദ്ദം, കോളസ്ഠ്രോൾ തുടങ്ങിയവ പരിശോധിച്ച് വിദഗ്ധ ചികിത്സ നിർദേശിക്കും.  

പോളിടെക്നിക്: അപേക്ഷ ക്ഷണിച്ചു 
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് പോളിടെക്നിക്കിന് കീഴിലെ വൊക്കേഷനൽ ട്രെയിനിങ് സെന്ററിൽ കെജിടിഇ പ്രിന്റിങ് ടെക്നോളജി പ്രീപ്രസ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കും അപേക്ഷ ഫോമിനും : www.sitttrkerala.ac.in, www. polyadmission .org . അവസാന തീയതി : 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com