ADVERTISEMENT

തിരുവനന്തപുരം ∙ ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെ ആക്രമിച്ച എസ്എഫ്ഐ നിലപാട് അപലപനീയെന്ന് കെപിസിടിഎ. അധ്യാപകർക്കെതിരെ തുടർച്ചയായി എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നത് ആഭ്യന്തര വകുപ്പ് സംരക്ഷിക്കും എന്ന അഹന്തയിലാണെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ പറഞ്ഞു. വിദ്യാർഥികൾ അധ്യാപകരെ ആക്രമിക്കുന്നത് സർവസാധാരണമായിരിക്കുന്നു. സംസ്കാര ശൂന്യത ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഖമുദ്രയായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല. 

10 വർഷങ്ങൾക്കു മുൻപ് പയ്യന്നൂർ കോളജിലെ രണ്ട് അധ്യാപകരുടെ കാറുകൾ കത്തിച്ചു നടത്തിയ എസ്എഫ്ഐയുടെ സംഘടനാ പ്രവർത്തനം, ഇന്ന് മാർക്ക് തിരുത്തലും ഇടതുപക്ഷ സംഘടനയിൽപ്പെട്ട അധ്യാപകരെപോലും ആക്രമിക്കുന്ന തലത്തിൽ എത്തി നിൽക്കുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷസംഘടനകൾ എന്നത് ദയനീയമായ സാഹചര്യമാണ്.

അപകടകരമായ അവസ്ഥ സംജാതമായിരിക്കുന്നു എന്ന് അന്നേ കെപിസിടിഎ മുന്നറിയിപ്പ് നൽകിയിരുന്നു. കെപിസിടിഎ സംസ്ഥാന നേതൃത്വം എസ്എഫ്ഐയുടെ മൂല്യശോഷണ നിലപാടിനെ എതിർക്കുന്നതോടൊപ്പം, ആക്രമിക്കപ്പെട്ട സഹപ്രവർത്തകന് എല്ലാവിധ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ ക്രിമിനൽ വാസനയുള്ളവർക്ക് ആവാസകേന്ദ്രമായി ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങൾ മാറുന്നത് ദൗർഭാഗ്യകരമാണ്. 

സിദ്ധാർഥനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം അധ്യാപകർക്കെതിരെ തുടർച്ചയായി ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്ഐ നേതൃത്വം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ ഭാരമായി മാറിയിരിക്കുന്നു. ഇങ്ങനെ പെരുമാറുന്ന വിദ്യാർഥികൾക്കെതിരെ അധ്യാപക സമൂഹം ഒന്നിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും കെപിസിടിഎ സംസ്ഥാന സമിതി യോഗം വിലയിരുത്തി.

പ്രസിഡന്റ്‌ ആർ.അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, റോണി ജോർജ്, ഡോ. ബിജു ജോൺ, ഡോ. എ.എബ്രഹാം, ഡോ. ഉമർ ഫറൂഖ്, ഡോ. ജോപ്രസാദ് മാത്യു എന്നിവർ സംസാരിച്ചു.

English Summary:

KPCTA Condemns SFI Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com