ADVERTISEMENT

പോത്തൻകോട് ∙ ജീവിതത്തിരക്കിനിടയിൽ മാനസിക സമ്മർദങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് ശാന്തിഗിരി ആശ്രമത്തിലെ റിസർച് സോണിൽ തുടങ്ങിയ ‘ഹാപ്പിനസ് ഗാർഡൻസ്’ . ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‍ഞാനതപസ്വിയുടെ ആശയമാണ് പ്രാവർത്തികമായത്. വൈകുന്നേരങ്ങളിൽ ഒരിടത്ത് ഒരുമിച്ചു കൂടാനും ഓരോരുത്തർക്കും അവരവരുടെ കലാവൈഭവങ്ങൾ പ്രകടിപ്പിക്കാനുമുള്ള വേദികൂടിയാണിത്. ഒരു ഔഷധ തോട്ടത്തിന്റെ തണലിൽ ചെറിയ കൂടാരങ്ങളും ഇരിപ്പിടങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളുമായി വർണാഭമാക്കിയിട്ടുണ്ടിവിടം.

സമീപത്തായുള്ള ജലസംഭരണിയിൽ നിന്നും വിവിധ വർണങ്ങളിൽ ഉയരുന്ന ജലധാരയും ആകർഷണീയമാണ്. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ കലാഞ്ജലി ആസ്വദിക്കാൻ കുടുംബമായി നിരവധിപേർ വരുന്നുണ്ട്. രാത്രി 7മുതൽ ആരംഭിക്കുന്ന കലാഞ്ജലി ഒരുമാസത്തോളം ഉണ്ടാകും. ഇന്നലെ കേരള പൊലീസ് സേനാഗങ്ങളുടെ സംഗീത കൂട്ടായ്മയായ അക്ഷര സംഗീതം ഓർക്കസ്ട്രായുടെ ഗാനമേളയാണ് നടന്നത്. ഇന്ന് നവപൂജിതം ആഘോഷത്തിന്റെ ഭാഗമായി രാപ്പകൽ ഇവിടെ കലാപരിപാടികൾ അരങ്ങേറും.

English Summary:

Santhigiri Ashram's Happiness Garden offers a rejuvenating escape from daily stress. This initiative, conceived by Swami Gururatnam Jnana Tapaswi, provides a platform for artistic expression and cultural immersion. Visitors can enjoy musical performances, vibrant illuminations, and a calming atmosphere, especially during the ongoing Navpoojitham celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com