ADVERTISEMENT

കാട്ടാക്കട ∙ നെയ്യാർ ജല സംഭരണിയിൽ മീനുകൾ കൂട്ടത്തോടെ ചാകുന്നു. പുട്ടുകല്ല്, പന്ത, കുമ്പിച്ചൽ,പന്തപ്ലാമൂട് പ്രദേശങ്ങളിലാണ് മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കരിമീൻ,പള്ളത്തി വിഭാഗത്തിൽപെട്ട മീനുകളാണ് കൂടുതലും ചത്തത്. ജലാശയത്തിൽ ഫിഷറീസ് വകുപ്പ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. സംഭരണിയിൽ നിന്നും പ്രദേശവാസികൾ മീൻ പിടിക്കുന്നതും പതിവാണ്. 

   മീനുകൾ ചത്തു പൊങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ജലാശയത്തിൽ ഫിഷറീസ് വകുപ്പ് പ്രാഥമിക പരിശോധന നടത്തി. വിഷാംശം കലർന്നതായി കരുതുന്നില്ലെന്നും അങ്ങനെയെങ്കിൽ മറ്റു മത്സ്യങ്ങളും ചാകേണ്ടതാണെന്നും ഫിഷറീസ് അസി.ഡയറക്ടർ സജീവ് കുമാർ പറഞ്ഞു. ജലാശയത്തിൽ നിന്നു വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സംഭരണിയിൽ നിന്നുള്ള ജലമാണ് കാളിപ്പാറ പദ്ധതി വഴി ശുദ്ധീകരിച്ച് 6 പഞ്ചായത്തുകളിൽ കുടിവെള്ളമായി വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com