ADVERTISEMENT

തിരുവനന്തപുരം ∙ സ്മാർട്സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ചാല റോഡുകളുടെ നവീകരണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. 11 റോഡുകളിൽ 4 റോഡുകളിലെ നിർമാണം പൂർത്തിയായി. ഇന്റർലോക്ക് പാകിയും കോൺക്രീറ്റ് ചെയ്തുമാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. ഭൂരിപക്ഷം റോഡുകളിലൂടെയും ഇപ്പോൾ വാഹന ഗതാഗതം സാധ്യമാണെന്ന് സ്മാർട് സിറ്റി അധികൃതർ അറിയിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് അടച്ച് ഇടുന്നത് ഒഴിവാക്കി മറ്റു നിർമാണപ്രവർത്തനങ്ങളാണു നടത്തുന്നത്. വാഹനങ്ങൾ സഞ്ചരിക്കാൻ സാധിക്കും. കുര്യാത്തി റോഡ്, അങ്കാളമ്മൻ സ്ട്രീറ്റ് റോഡ്, പമ്പിങ് സ്റ്റേഷൻ റോഡ്, മരക്കട റോഡ്, കമുവിളാകം റോഡ്,  എന്നിവിടങ്ങളിലാണ് കോൺക്രീറ്റ് പണികൾ ബാക്കിയുള്ളത്.

ഈ റോഡുകളിൽ നിലവിൽ കോൺക്രീറ്റ് നിർമാണം നടത്തിയാൽ ഉണങ്ങാനായി ഒരാഴ്ചയോളം വാഹന യാത്ര നിരോധിക്കേണ്ടി വരും.ഓണക്കാലത്ത് ചാലയിൽ എത്തുന്നവരെ ഇത് കൂടുതൽ ദുരിതത്തിലാക്കുമെന്നതിനാലാണ് കോൺക്രീറ്റ് ജോലികൾ നീട്ടി വച്ചത്.ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്ന ജോലിയും ഇലക്ട്രിക്കൽ വർക്കുകളുമാണ്  ഇപ്പോൾ നടക്കുന്നത്.കാൽനടപ്പാത ഉൾപ്പെടെ മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം നവീകരിച്ച ചാല റോഡുകൾ പൂർണമായി തുറന്നു നൽകാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

പണി പൂർത്തിയാക്കിയ റോഡുകൾ
ചാല തമിഴ് സ്കൂൾ , എംആർടി, കെ.കെ.  റോഡുകളിൽ കോൺക്രീറ്റ് പൂർത്തിയായി. വിവേകാനന്ദ ലെയ്നിൽ ഇന്റർലോക്ക് പണി തീർന്നു.കൊത്തുവാൾ സഭാപതി സ്ട്രീറ്റ് റോഡിൽ 80% കോൺക്രീറ്റ് നിർമാണം പൂർത്തിയായി. 

English Summary:

The Chalai Road renovation project, part of the Thiruvananthapuram Smart City initiative, is nearing completion with four out of eleven roads already finished. Traffic has been restored on most stretches, with concrete laying temporarily paused to accommodate the Onam festival rush.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com