ADVERTISEMENT

വെള്ളറട∙ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വെള്ളറട ജംക്‌ഷനിലും പരിസരത്തും പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ വൈകിട്ട് 4.30നാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങിയത്. കാനക്കോട് ഭാഗത്തു നിന്നു ചെമ്പൂരിലേക്ക് നീളുന്ന റോഡിൽ ജെഎം ഹാളിനടുത്താണ് പന്നികൂട്ടം ആദ്യം എത്തിയത്. പകുതിയിലേറെയും കൂവക്കാര ഭാഗത്തേക്ക് ഓടി.

വെള്ളറടയിലെ കടയിൽ കയറി നാശമുണ്ടാക്കുന്ന കാട്ടുപന്നി(സിസിടിവി ദൃശ്യം)
വെള്ളറടയിലെ കടയിൽ കയറി നാശമുണ്ടാക്കുന്ന കാട്ടുപന്നി(സിസിടിവി ദൃശ്യം)

ഇവയിലൊന്ന് ഒരു വീടിന്റെ ഗേറ്റിൽ കുറേ നേരം കുടുങ്ങി കിടന്നു. 3 പന്നികൾ ജംക്‌ഷനിലേക്കു വന്നു. ഒരു പന്നി ആനപ്പാറ റോഡിലെ കെപിഎം ഹാളിനടുത്തെത്തി റബർ തോട്ടത്തിലേക്ക് മറഞ്ഞു. ഓണാഘോഷം നടക്കുന്നതിനാൽ ജംക്‌ഷനിൽ പതിവിൽ കവിഞ്ഞ ജനത്തിരക്ക് ഉണ്ടായിരുന്നു. സമീപത്തെ കടയിൽ കടന്നു കയറിയ പന്നികൾ 15000 രൂപയിലേറെ നഷ്ടമുണ്ടാക്കി. ഒരാളെ ഇടിച്ച് പരുക്കേൽപിച്ചു.

English Summary:

In a surprising incident, a herd of wild boars ventured into the bustling Vellarada Junction and surrounding areas, far from their usual forest habitat. The incident, which took place yesterday evening at 4:30, saw the boars approaching JM Hall on the Kanakode-Chembur road before splitting into smaller groups. This unexpected encounter has sparked worries about escalating human-wildlife conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com