ADVERTISEMENT

നെയ്യാറ്റിൻകര ∙ തെരുവുനായ്ക്കൾക്ക് ബിസ്കറ്റ് നൽകിയത് വിലക്കിയ ആളെ ആക്രമിച്ചു. വീഴ്ചയിൽ തലയ്ക്ക്  പരുക്കേറ്റ് ചികിത്സയിലായിരുന്ന മാരായമുട്ടം പറക്കോട്ടുകോണം കാവിൻപുറം ബ്ലസി ഭവനിൽ ഗിൽബർട്ട് (63) മരിച്ചു .  മാരായമുട്ടം ചെമ്മണ്ണുവിളയിൽ അപ്പുവിന് (60) എതിരെ കേസെടുത്തു. അപ്പു ഒളിവിലാണ്. കഴിഞ്ഞ മാസം 16ന് രാത്രി ചെമ്മണ്ണുവിളയിലാണ് സംഭവം.      തെരുവ് നായ്ക്കൾ പെരുകാൻ കാരണമാകുമെന്നു പറഞ്ഞാണ്  ബിസ്കറ്റ് കൊടുത്തതിന്  അപ്പുവിനെ  ശാസിച്ചത്. 

അപ്പു പിടിച്ചു തള്ളിയതോടെ വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ ഗിൽബർട്ട്  അന്ന് വീട്ടിലേക്ക് പോയെങ്കിലും  തൊട്ടടുത്ത ദിവസം ബോധരഹിതനായി. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.     ആർ.സെലിൻ ഗ്ലോറി ആണ്  ഭാര്യ. മക്കൾ: ജി.എസ്.ശ്യാംലാൽ, ജി.എസ്.ജയലാൽ മരുമക്കൾ: എസ്.ജെ.സുജിത, ജെ.ആർ.ദീപ  പ്രാർഥന തിങ്കളാഴ്ച 3ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com