ADVERTISEMENT

കിളിമാനൂർ∙ കിളിമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പഴയകുന്നുമ്മേൽ പഞ്ചായത്ത് ആദ്യഘട്ടത്തിൽ നാല്  ട്രാഫിക് വാർഡൻമാരെ നിയമിച്ചു.കിളിമാനൂർ ടൗൺ, പുതിയകാവ്, മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പഞ്ചായത്തും കുടുംബശ്രീയും  സംയുക്തമായിട്ടാണു വാർഡന്മാരെ നിയമിച്ചത്. പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം പൊലീസ്, മോട്ടാർ വെഹിക്കിൾ, റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനത്തോടെയാണ് വാർഡൻമാരുടെ നിയന്ത്രണ ചുമതല.പഞ്ചായത്ത് അഭിമുഖം നടത്തി 19 വാർഡൻമാരുടെ പട്ടിക തയാറാക്കി. വിവാഹം തുടങ്ങിയ ആഘോഷം നടക്കുമ്പോൾ ഓഡിറ്റോറിയം, ഹാൾ എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണത്തിന്  വാർഡൻമാരുടെ സേവനം ലഭിക്കും. വാർഡൻമാരുടെ സേവനം ആവശ്യമുള്ള ഓഡിറ്റോറിയം, ഹാൾ ഉടമകൾ പഞ്ചായത്തുമായി ബന്ധപ്പെടണം.

ഒ.എസ്.അംബിക എംഎൽഎ വാർഡൻമാരുടെ നിയമനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, വൈസ് പ്രസിഡന്റ് എസ്.വി.ഷീബ, ജില്ല പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, എസ്എച്ച്ഒ: ബി.ജയൻ, വെഹിക്കിൾ ഇൻസ്പെക്ടർ കെ.സന്തോഷ്, എസ്.സിബി, ചെറുനാരകംകോട് ജോണി, എം.ഷാജഹാൻ, ജെ.ബാബുരാജ്, കെ.പുഷ്പരാജൻ, വല്ലൂർ ആർ.രാജീവ്, സെക്രട്ടറി എസ്.പ്രവീൺ എന്നിവർ പ്രസംഗിച്ചു.കിളിമാനൂർ ടൗണിൽ 100 മീറ്റർ ചുറ്റളവിൽ റോഡിന്റെ ഇരു വശങ്ങളിലും നോ പാർക്കിങ് ആയിരിക്കും. വലിയ പാലം മുതൽ മഹാദേവേശ്വരം വരെ റോഡിന്റെ ഇരു വശങ്ങളിലും, ടൗൺ മുതൽ കൊച്ചുപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും നോ പാർക്കിങ് ആയിരിക്കും. 

എന്നാൽ കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ, ബാങ്കുകൾ, എടിഎം എന്നിവിടങ്ങളിൽ വന്നു പോകുന്നവർക്ക് അവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനു തടസ്സമില്ല. പരമാവധി ഒരു മണിക്കൂർ സമയം പാർക്കിങിനു തടസ്സമില്ല. വലിയപാലം കഴിഞ്ഞ് റോഡിന്റെ വലത് വശത്ത് ഇരുചക്ര വാഹനങ്ങൾക്കും, കിളിമാനൂർ ടൗൺ യുപിഎസ് കുന്നുമ്മേൽ റോഡിന്റെ ഇടത് വശത്ത് കാറുകൾക്കും പാർക്ക് ചെയ്യാം. കൊച്ചുപാലം കഴിഞ്ഞ് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.  ബൈപാസ് റോഡിൽ ഫെഡറൽ ബാങ്ക് കെട്ടിടത്തിന് അപ്പുറവും, കെഎസ്ആർടിസി പുളിമൂട്  ജംക്‌ഷനു ഇടതു വശവും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com