ADVERTISEMENT

ആറ്റിങ്ങൽ ∙  കച്ചേരി ജംക്‌ഷനിൽ ആരംഭിച്ച് പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നു പോകുന്ന കരിച്ചിയിൽ റോഡ്   തകർന്നിട്ട്  വർഷങ്ങളായെങ്കിലും അധികൃതർ അനങ്ങാപ്പാറ നയത്തിൽ. പാടിക്കവിളാകം ക്ഷേത്രത്തിന് സമീപത്തു കൂടി കടന്നു പോകുന്ന    പ്രധാന  റോഡാണ് ഇത്. ഒരു കിലോമീറ്ററോളം ദൈർഘ്യമുണ്ട് ഇതിന്്. വർഷങ്ങൾക്ക് മുൻപ്  റോഡിന്റെ പല ഭാഗത്തും ഇന്റർ ലോക്ക് പാകിയെങ്കിലും അതും ഇളകി മാറി കാൽനട യാത്ര പോലും ദുസ്സഹമാണ്. 

 നൂറ് കണക്കിന് ആളുകളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടക്കം ദിവസവും കടന്നു പോകുന്നതാണ്  ഈ റോഡ്. പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് , കോടതികൾ, സബ് ജയിൽ, സബ് റജിസ്ട്രാർ ഓഫിസ് ,  കെഎസ്ഇബി ഓഫിസ് , വില്ലേജ് ഓഫിസ് , ബിഎസ് എൻഎൽ ഓഫിസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ ഈ റോഡിന് ഇരുവശത്തുമായി ഇരുനൂറ് മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. 

 മിനി സിവിൽ സ്റ്റേഷന്റെ പിൻ ഭാഗത്തെ ഗേറ്റും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെല്ലാം വരുന്ന നൂറ് കണക്കിനാളുകൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ് .  കച്ചേരി ജംക്‌ഷൻ മുതൽ  സബ് ജയിലിന്റെ പ്രവേശന കവാടം വരെ റോഡിലെ  മെറ്റലും ടാറും ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. കാൽ നടയാത്ര പോലും ഇവിടെ  ദുസ്സഹമാണ്. 

ഇതിന് പുറമേ റോഡിന് ഇരുവശങ്ങളിലും അപകടത്തിൽപ്പെട്ടതും പൊലീസ് പിടികൂടിയ വാഹനങ്ങളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.   രാത്രിയാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുരിതമാണ്. പ്രദേശത്ത് തെരുവുവിളക്കുകൾ  കത്താതായിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപകാലത്ത് റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചതായി അധികൃതർ പറഞ്ഞിരുന്നെങ്കിലും തുടർ നടപടികൾ വൈകുകയാണ്.

English Summary:

Karikkode Road in Attingal, a vital route connecting key government offices and the Padikkavilakam Temple, has been plagued by potholes, broken pavements, and inadequate lighting for years. This article exposes the public inconvenience caused by the dilapidated road and the authorities' inaction despite allocated funds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com