ADVERTISEMENT

നെയ്യാറ്റിൻകര∙ ആനാവൂരിൽ ചുറ്റുമതിൽ നിർമിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീണ് ഉള്ളിലകപ്പെട്ട തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലുകൾക്കു ഗുരുതര പരുക്കേറ്റ പെരുങ്കടവിള ആനാവൂർ ആലത്തൂരിൽ സൈലനെ(63) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആനാവൂർ കീഴാട്ടുകോണത്തായിരുന്നു അപകടം.

15 അടിയോളം ഉയരമുള്ള മൺതിട്ടയാണു താഴേക്കു പതിച്ചത്. സൈലൻ ഉൾപ്പെടെ 4 തൊഴിലാളികൾ സമീപത്തുണ്ടായിരുന്നു. 3 പേർ ഓടിമാറി. 15 മിനിറ്റ്, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയ ശേഷമാണ് സൈലനെ കണ്ടെത്തിയത്. ഇരുകാലുകളും കുടുങ്ങിയതിനാൽ വലിച്ചുകയറ്റാനായില്ല. പിന്നീട്, അഗ്നിരക്ഷാ സേന എത്തി ഒന്നര മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തി സൈലനെ പുറത്തെടുത്തു.മാരായമുട്ടം പൊലീസും നെയ്യാറ്റിൻകര അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈലന്റെ ഇരുകാലുകൾക്കും പൊട്ടലുണ്ട്.

English Summary:

In a terrifying incident, a construction worker in Neyyattinkara, Kerala narrowly escaped death after being buried under a collapsed mound of earth. Timely intervention by rescue teams and locals led to his rescue after an hour and a half.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com