ADVERTISEMENT

മാറനല്ലൂർ ∙ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ പതിനെട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ. ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി സദനത്തിൽ എ.സുരേഷ് കുമാർ(50) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തരയോടെ ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നത്രേ. ഇതോടെ കാർ നിർത്തി യുവതി ബഹളമുണ്ടാക്കി. പ്രതി കാറുമായി കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തി തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

50-year-old driving instructor, A. Suresh Kumar, was arrested in Maranalloor after allegedly behaving inappropriately with an 18-year-old female student during a driving lesson. The incident sparked outrage among locals, who apprehended the accused and handed him over to the police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com