ADVERTISEMENT

അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ ജിയോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് നാളെ രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടത്തും. യുജിസി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ  അധ്യാപകരുടെ പാനലിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം എത്തണം.

സീനിയർ റസിഡന്റ്
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം 10ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. www.rcctvm.gov.in

ഇസിജി ടെക്നിഷ്യൻ
കോട്ടുകാൽ∙ പഞ്ചായത്തിന്റെ കീഴിലുള്ള കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 24ന് 11ന് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ. 7994697231

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. 04712553540,  www.cdckerala.org

സമാധാന ദിനാചരണം
തിരുവനന്തപുരം∙ രാജ്യാന്തര സമാധാന ദിനാചരണത്തിന്റെ ഭാഗമായി കേരള ഗാന്ധി സ്മാരക നിധി 21ന് 11ന് ‘യുവജന നേതൃത്വവും സമാധാനവും’ എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിക്കുന്നു. 9446176426, 9447454231

കബഡി ചാംപ്യൻഷിപ് 
തിരുവനന്തപുരം∙ ജില്ലാ സീനിയർ പുരുഷ–വനിത കബഡി ചാംപ്യൻഷിപ് 21ന് പഴയ ഉച്ചക്കടയിൽ നടത്തും.9447494869,7356560689

ഗണിത അധ്യാപക സമ്മേളനം 
കളമശേരി ∙ ദേശീയ ഗണിത അധ്യാപക സംഘടനയുടെ ദക്ഷിണേന്ത്യൻ മേഖലാ സമ്മേളനം 21, 22 തീയതികളിൽ കൊച്ചി സർവകലാശാലയിൽ നടക്കും. അധ്യാപകരും ഗണിത വിദ്യാഭ്യാസ വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com