ADVERTISEMENT

അധ്യാപക ഒഴിവ്
തിരുവനന്തപുരം∙മുട്ടത്തറ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. എഴുത്തു പരീക്ഷയും അഭിമുഖവും 25ന് രാവിലെ 10ന് കോളജിൽ നടക്കും.8547796964

ജൂനിയർ അറബിക് ടീച്ചർ
കരമന ∙ ഗവ. എസ്എസ്എൽപിഎസിൽ ജൂനിയർ അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 23 ന് രാവിലെ 10.30 ന് ഓഫിസിൽ നടക്കും.

ജൂനിയർ ഇൻസ്ട്രക്ടർ
ചാക്ക ∙ ഗവ.ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് ട്രേഡിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിലേക്കുള്ള ഇന്റർവ്യു 23ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ  ഓഫിസിൽ നടത്തും. 

ലയ്സൺ ഒാഫിസർ നിയമനം
തിരുവനന്തപുരം ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലില്‍ തിരുവനന്തപുരം ആസ്ഥാനമായി കരാർ അടിസ്ഥാനത്തിൽ ലയ്സൺ ഒാഫിസറെ നിയമിക്കുന്നു.  ബിരുദവും, പബ്ലിക് റിലേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും സർക്കാർ / അർധ സർക്കാർ സ്ഥാപനത്തിൽ പ്രവൃത്തിപരിചയവും അഭികാമ്യം. വിവരങ്ങൾക്ക് www.vfpck.org

ലാബ് അസിസ്റ്റന്റ്
തിരുവനന്തപുരം∙പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന്റെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ  ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്‌സി കെമിസ്ട്രി അടിസ്ഥാന യോഗ്യത. 27ന് രാവിലെ 11ന് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. മണ്ണ് പരിശോധന ലാബുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 0471–2541776

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ മാർ ഇവാനിയോസ് കോളജ് കൊമേഴ്സ് ഡിപ്പാർട്മെന്റിൽ  ഐസിഎസ‌ എസ് ആർ പ്രോജക്ടിന്റെ  ഭാഗമായി റിസർച് അസിസ്റ്റന്റ്  തസ്തികയിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്  ഫോൺ 9947031483.വൈബ് സൈറ്റ്  www.marivanioscollege.ac.in 

സീറ്റ് ഒഴിവ്
നെയ്യാറ്റിൻകര ∙ ഗവ. പോളി ടെക്നിക് കോളജിന്റെ, കണ്ടല ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദ്വിവത്സര ‘ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ സീറ്റ് ഒഴിവ്. സ്പോട്ട് അഡ്മിഷൻ 24ന് പോളി ടെക്നിക് കോളജിൽ നടത്തും. 9400006418

ഭിന്നശേഷിക്കാർക്ക് കോഴ്സുകൾ 
തിരുവനന്തപുരം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിൽ 40%  കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിങ്, പേപ്പർ ബാഗ് മേക്കിങ്, ഫ്ലോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്,  ഓർണമെന്റ് മേക്കിങ്, ഗ്ലാസ്/പോട്ട് എംപോസിങ് പെയിന്റിങ്   കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:  8289827857, 0471 2345627.

ദ്വിവത്സര ചിത്രകലാ അധ്യാപക കോഴ്സ് 
നെയ്യാറ്റിൻകര ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ദ്വിവത്സര ചിത്രകലാ അധ്യാപക കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാറശാല ഇമേജ് ചിത്രരചന സ്കൂളിൽ ആണ് പരിശീലനം. വിശദ വിവരങ്ങൾക്ക് ഫോൺ: 9846735155

സ്കോളർഷിപ് 
വർക്കല∙ കേരള വണിക വൈശ്യ സംഘം പാളയംകുന്ന് ശാഖ പരിധിയിലെ അംഗങ്ങളുടെ മക്കളിൽ നിന്നു എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ബിടെക്, ബിഎ, ബിഎസ് സി, നഴ്സിങ് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സ്കോളർഷിപ് നൽകും. അപേക്ഷ 30നകം നൽകണം. 8943149987, 9447583850

സൗജന്യ തേനീച്ച പരിപാലന പരിശീലന പരിപാടി 
നെടുമങ്ങാട്∙ നെടുമങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തേൻതുള്ളികൾ എന്ന തേനീച്ച കർഷക കൂട്ടായ്മയുടെ, സൗജന്യ തേനീച്ച പരിപാലന പരിശീലന പരിപാടി ഉടൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9846187912, 9447292874 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മ സെക്രട്ടറി അറിയിച്ചു.

ഇ-കെ.വൈ.സി അപ്‌ഡേഷൻ: ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കും
തിരുവനന്തപുരം ∙ ഇ-കെ.വൈ.സി അപ്‌ഡേഷന്റെ ഭാഗമായി ഇന്നും നാളെയും സിറ്റി റേഷനിങ് ഓഫിസ് , സൗത്തിന്റെ പരിധിയിലുള്ള റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. ഈ പരിധിയിൽ വരുന്ന എഎവൈ, പിഎച്ച്എച്ച് കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി അപ്‌ഡേഷൻ നടത്തണമെന്ന് റേഷനിങ് ഓഫിസർ അറിയിച്ചു.

റേഷൻ  മസ്റ്ററിങ്  
തിരുവനന്തപുരം ∙ തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഓഫിസിന്റെ പരിധിയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ്  24 വരെ നടത്തും. ഈ വിഭാഗത്തിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് മസ്റ്ററിങ് നടത്തണമെന്ന് നോർത്ത് സിറ്റി റേഷനിങ് ഓഫിസർ അറിയിച്ചു. റേഷൻ കടകളിൽ ഉള്ള ഇ പോസ് മെഷീൻ വഴിയേ മസ്റ്ററിങ് നടത്താൻ സാധിക്കൂ.

വനിതാ കമ്മിഷൻ മേഖലാ ഓഫിസുകളിലും പരാതി സ്വീകരിക്കും
തിരുവനന്തപുരം ∙ സംസ്ഥാന വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളിലും പരാതി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ താഴെ നിലയിലാണ് ഉത്തര മേഖലാ ഓഫിസ് പ്രവർത്തിക്കുന്നത്. ഫോൺ - 0471-2377590. ഇ-മെയിൽ kwckkd@gmail.com. 
മധ്യമേഖലാ ഓഫിസ്: എറണാകുളം കോർപറേഷൻ ബിൽഡിങ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി-18. ഫോൺ: 0484-2926019, ഇമെയിൽ: kwcekm@gmail.com. പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് 0471-2307589 നമ്പറിൽ ബന്ധപ്പെടാം.

ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യത
പാറശാല∙കുന്നത്തുകാൽ മുതൽ ആലത്തൂർ വരെ പൈപ്പ് ലൈൻ മാറ്റുന്ന ജോലി നടക്കുന്നതിനാൽ 23 മുതൽ 30 വരെ പ്രദേശത്ത് ജലവിതരണം മുടങ്ങാൻ സാധ്യത ഉണ്ടെന്ന് അസി എൻജിനീയർ അറിയിച്ചു.

അട്ടക്കുളങ്ങര- തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ബിസി ടാറിങ് പ്രവൃത്തിയുടെ ഭാഗമായി 24 ന് വൈകിട്ട് 6 മുതൽ പിറ്റേന്ന് രാവിലെ 8 മണി വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടക്കുളങ്ങര-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com