ADVERTISEMENT

കോവളം ∙ ആഴാകുളം അടിപ്പാതയ്ക്കു സമീപത്തെ സർവീസ് റോഡിൽ  മാലിന്യം വലിച്ചെറിയുന്നതു പതിവായി.വഴി വിളക്കില്ലാത്ത പാതയിൽ രാത്രിയുടെ മറ പറ്റിയാണ് ഇറച്ചി മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നത്.  ഈച്ചയാർക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ശല്യമായിരിക്കുകയാണ്.സർവീസ് റോഡിൽ എപ്പോഴും വാഹന തിരക്കാണ്. വാഹന യാത്രികരിൽ പലരും ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നതു പതിവാണെന്ന് നാട്ടുകാർ പറയുന്നു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ ആഴാകുളം വാർഡിലുൾപ്പെട്ടതാണ് ഈ സ്ഥലം. 

2 മാസത്തിനുള്ളിൽ ക്യാമറ, വഴി വിളക്ക്:പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ആഴാകുളം സർവീസ് റോഡിലെ മാലിന്യം വലിച്ചെറിയുന്നതു ശാശ്വതമായി തടയുന്നതിന്റെ ഭാഗമായി അംഗീകാരം ലഭിച്ച സിസിടിവി ക്യാമറ സ്ഥാപിക്കൽ പദ്ധതി രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും. പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും നടപടിയായി. അതുവരെ ഇവിടെ തള്ളുന്ന മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യാനും നടപടിയെടുക്കും.

English Summary:

The service road near Azhakulam underpass in Kovalam has become a hotspot for illegal dumping, posing health risks and impacting the environment. While authorities promise CCTV cameras and streetlights within two months, residents demand immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com