ADVERTISEMENT

തിരുവനന്തപുരം∙ മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർഥി സംഘടന അമിക്കോസിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പ്ലാറ്റിനം ജൂബിലിയുടെ മുന്നൊരുക്കമായി സംഘടിപ്പിച്ച പരിപാടികൾ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്തു. അമിക്കോസ് പ്രസിഡന്റ് ഡോ. കെ.ജയകുമാർ ഐഎഎസ് അധ്യക്ഷത വഹിച്ചു. 

സിറിയക് ജോസഫ്, റോണി റാഫേൽ പ്രെറ്റി റോണി, ഓണാഘോഷ കൺവീനർ ആൽബർട്ട് അലക്സ്, ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ്, അഡ്വ. അമ്പിളി ജേക്കബ്, പൊന്നി മനേഷ്, അഭിലാഷ് ആർ. നായർ, സുരേഷ് കുമാർ, അനീസ് ഹസ്സൻ, ഫാ. തോമസ് കയ്യാലക്കൽ, ഡോ. സുജു സി. ജോസഫ്, ഡോ. ഷേർലി സ്റ്റുവർട്, ഡോ. മീര ജോർജ്, രാജേഷ് കേശവൻ, മഞ്ജു തോമസ്, ആന്റണി തോമസ്, പ്രദീപ് പിള്ള, സുനിൽ, അരുൺ എന്നിവർ നേതൃത്വം നൽകി.

English Summary:

Mar Ivanios College, Thiruvananthapuram, celebrated Onam with vibrant cultural programs organized by Amicus, marking the start of their platinum jubilee celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com