ADVERTISEMENT

തൃശൂർ ∙ കോവിഡ് പ്രത്യേക ആശുപത്രിയായ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുതിയ കോവിഡ് രോഗികളെ എത്തിച്ചു തുടങ്ങി. ഇതോടൊപ്പം നിലവിൽ മറ്റു രോഗങ്ങൾക്കു ചികിത്സയിലുള്ളവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിത്തുടങ്ങി. നാളെ മുതൽ  ആശുപത്രി പൂർണമായും കോവിഡ് കേന്ദ്രമായി പ്രവർത്തനം ആരംഭിക്കും. ടികെഎസ്പുരം മെഡി കെയർ ആശുപത്രി, കൊടുങ്ങല്ലൂർ ഒകെ ആശുപത്രി, പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രം, പെരിഞ്ഞനം പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളിലേക്കാണു രോഗികളെ മാറ്റുന്നത്. 

നിലവിൽ താലൂക്കാശുപത്രിയിൽ ലഭ്യമായിരുന്ന എല്ലാ ചികിത്സയും ഇവിടെ രോഗികൾക്കു സൗജന്യമായി ലഭിക്കും. പ്രസവ ശിശുരോഗ വിഭാഗം പൂർണമായും മെഡി കെയർ ആശുപത്രിയിലേക്കാണു മാറ്റുന്നത്. താലൂക്ക് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയ വിഭാഗം ഇവിടേക്കു മാറ്റി സജ്ജീകരിച്ചിട്ടുണ്ട്.

മെഡിക്കൽ കോളജിലും മാറ്റം 

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിൽ നിന്നു 19 രോഗികളെ പുതിയ കോവിഡ് ആശുപത്രിയായ മുളങ്കുന്നത്തുകാവ് ഇഎസ്ഐ നെഞ്ചു രോഗാശുപത്രിയിലേക്കു മാറ്റി. ആരോഗ്യനിലയിൽ ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത രോഗികളെയാണു മാറ്റിയത്.ഇവരുടെ ചികിത്സയും മെഡിക്കൽ കോളജിലെ കോവിഡ് സംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തും. 80 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇഎസ്ഐയിൽ ഒരുക്കിയിട്ടുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com