ADVERTISEMENT

ചെറുതുരുത്തി∙ മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ.നായർ ഓർമയായിട്ട് ഇന്നു രണ്ട് പതിറ്റാണ്ട് പിന്നിടുന്നു.കോഴിക്കോട് കൊയിലാണ്ടിയിലെ കരുണാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും ദേവകി അമ്മയുടേയും മകനായി 1933 ഏപ്രിൽ 4 നാണ് ബാലൻ.കെ.നായരുടെ ജനനം.14 വയസ്സു മുതൽ നാടക രചനയിൽ സജീവമായിരുന്നു.പതിനഞ്ചോളം നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഒഥല്ലോ ,ഈഡിപ്പസ് തുടങ്ങിയവ പ്രധാന നാടകങ്ങളാണ്.

1970 ൽ നിഴലാട്ടം ചിത്രത്തിലൂടെ സിനിമയിലെത്തി.ഇരുപത് വർഷത്തോളം  സിനിമയിൽ നിറഞ്ഞു നിന്ന ഇദ്ദേഹം  വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.  250 ലേറെ ചിത്രത്തിൽ അഭിനയിച്ചു. 1990ൽ ഇറങ്ങിയ കടവാണ് അവസാന ചിത്രം. രക്താർബുദത്തെ തുടർന്ന് 2000 ഓഗസ്റ്റ് 26 ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ  പേരിൽ വർഷങ്ങളോളം ഷൊർണൂരിൽ പ്രഭാതം നാടക മത്സരം നടത്തിയിരുന്നു..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com