ADVERTISEMENT

അന്നമനട ∙ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച മരിച്ച യുവതിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് 5 വനിതകൾ. ഗ്രാമപഞ്ചായത്തിലെ യുവത്വം സന്നദ്ധം സംഘത്തിലെ പ്രവർത്തകരായ 4 വനിതകൾക്കൊപ്പം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും പങ്കാളിയായി.

മീര സുനിൽ, അജന ശിവൻ, റിയ ബാബു, അരുണിമ എന്നിവരാണ് മറ്റ് 4  പേർ. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കുന്നത് മുതലുള്ള പ്രവൃത്തികൾക്കാണ് ഇവർ നേതൃത്വം നൽകിയത്. തൃശൂരിലെ ലാലൂർ ശ്മശാനത്തിൽ നടന്ന ചടങ്ങുകൾക്കും ഇവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com