ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ പോസിറ്റീവ് സ്ഥിരീകരണം 12.95%. ഇന്നലെ 972 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 1084 പേർ കോവിഡ് മുക്തരായി. സമ്പർക്കം വഴി 967 പേർക്ക്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,057. 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,59,397. ഇതിൽ 2,47,812 പേരെ ഡിസ്ചാർജ് ചെയ്തു.

6,630 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1,185 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 256 പേർ ആശുപത്രിയിലും 929 പേർ വീടുകളിലുമാണ്. ഇന്നലത്തെ 7,503 ഉൾപ്പെടെ ജില്ലയിൽ ഇതുവരെ ആകെ 19,03,778 സാംപിളുകളാണു പരിശോധിച്ചത്.

കണ്ടെയ്ൻമെന്റ് സോൺ മാറ്റം

നിയന്ത്രണത്തിൽ നിന്നു നീക്കിയ പ്രദേശങ്ങൾ: കോ‍ർപറേഷൻ‌– കോട്ടപ്പുറം, കാരാട്ടുകര, വിയ്യൂർ (പ്ലാവിൻകൂട്ടം റോഡ്, മണ്ണാരം കുറ്റി ലൈൻ ഒഴികെ) (37, 52, 4), ഗുരുവായൂർ നഗരസഭ– 23, കുന്നംകുളം നഗരസഭ 37, വടക്കാഞ്ചേരി നഗരസഭ 16, 33, ഇരിങ്ങാലക്കുട നഗരസഭ– 41 എന്നീ ഡിവിഷനുകൾ, എടവിലങ്ങ് പഞ്ചായത്ത് 11, ഏങ്ങണ്ടിയൂർ പഞ്ചായത്ത് 1, 4, കൊരട്ടി പഞ്ചായത്ത് 5, കാടുകുറ്റി പഞ്ചായത്ത് 12,

അടാട്ട് പഞ്ചായത്ത് 1, 2, 14, തെക്കുംകര പഞ്ചായത്ത് 5, ശ്രീനാരായണപുരം പഞ്ചായത്ത് 9, 11, അതിരപ്പിള്ളി പഞ്ചായത്ത് 4, 5, 6, പുന്നയൂർക്കുളം പഞ്ചായത്ത് 2, 3, 7, 8, 9, 10, 11, 15, 18, ആളൂർ പഞ്ചായത്ത് 7, 10, മണലൂർ പഞ്ചായത്ത് 5, 17, വെങ്കിടങ്ങ് പഞ്ചായത്ത് 4, 9 എന്നീ വാർഡുകൾ. 

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

എടവിലങ്ങ് പഞ്ചായത്ത് 1 (കോതാട് പ്രദേശം), ശ്രീനാരായണപുരം പഞ്ചായത്ത് 3, 17, 21, അതിരപ്പിള്ളി പഞ്ചായത്ത് 8 എന്നീ വാർഡുകൾ.

ഇന്ന് സൗജന്യ പരിശോധന

പുന്നയൂർ, അടാട്ട്, അണ്ടത്തോട്, പുത്തൂർ, പാവറട്ടി, മേലൂർ, അന്തിക്കാട് എന്നിവിടങ്ങളിൽ ഇന്ന് (19) മൊബൈൽ പരിശോധനാ ലാബുകൾ കോവിഡ് പരിശോധന സൗജന്യമായി ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com