ADVERTISEMENT

വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രിയിലേക്ക് മണപ്പുറം ഫൗണ്ടേഷൻ ട്രസ്റ്റ് സംഭാവന ചെയ്ത 4.5 ലക്ഷം രൂപ വിലവരുന്ന പോർട്ടബ്ൾ വെന്റിലേറ്റർ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ വി.പി.നന്ദകുമാർ, കോ–ഫൗണ്ടർ സുഷമ നന്ദകുമാർ എന്നിവർ ചേർന്നാണു വെന്റിലേറ്റർ ജില്ലാ ആശുപത്രിക്കു കൈമാറിയത്.

നഗരസഭ അധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി.ദാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.വി.വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ.അരവിന്ദാക്ഷൻ, എം.ആർ.അനൂപ് കിഷോർ, ആരോഗ്യ കേരളം ജില്ലാ മാനേജർ ഡോ. കെ.സതീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, ആർഎംഒ ഡോ. റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com