ADVERTISEMENT

കുന്നംകുളം∙ ദലിത് സംരക്ഷണ സമിതിയുടെ അയ്യങ്കാളി ജന്മദിനാചരണം സംഘടന ചെയർമാൻ ടി.കെ.ബാബു ഉദ്ഘാടനം ചെയ്തു. പപ്പൻ വെൺമനാട് അധ്യക്ഷത വഹിച്ചു. വിജയൻ ചൊവ്വല്ലൂർ, എൻ.ആർ.രാമദാസ്, എ.മുഹമ്മദ് പട്ടിക്കര, എ.എൻ.കുമാരൻ, പി.കെ.മോഹനൻ, കെ.കെ.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

കുന്നംകുളം∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അയ്യങ്കാളി ജന്മദിനാചരണം ഡിസിസി സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വാസു കോട്ടോൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ബി.രാജീവ്, നെൽസൺ ഐപ്പ്, കെ.വി.ഗീവർ എന്നിവർ പ്രസംഗിച്ചു.

എരുമപ്പെട്ടി∙ പട്ടിക ജാതി ക്ഷേമസമിതി എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ദിനം ആചരിച്ചു. മങ്ങാട് സെന്ററിൽ പികെഎസ് സെക്രട്ടറി പി.സി. അബാൽമണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എൻ. സോമൻ അധ്യക്ഷയായി. നകുല പ്രമോദ്, എ.കെ.സുഭാഷ്, കെ.സി. വേലായുധൻ, സുന്ദരാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ദേശമംഗലം∙ പികെഎസ് വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ദിനം ആചരിച്ചു. ദേശമംഗലം പല്ലൂർ സെന്ററിൽ പട്ടിക പട്ടിക വർഗ വികസന കോര്‍പ്പറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് അനുസ്മരണ പൊതു യോഗം ഉദ്ഘാടനം ചെയ്തു. കർഷകയായ വിജയകുമാരിയെ ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com