മുരിങ്ങൂരിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Mail This Article
×
മുരിങ്ങൂർ ∙ ജംക്‌ഷനിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആർക്കും പരുക്കില്ല. ഇന്നലെ 12നാണ് സംഭവം. തൃശൂർ ഭാഗത്തേക്കു പോകുന്ന ട്രാക്കിലെ വലതുവശത്താണ് വാഹനങ്ങൾ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാർ പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. കാർ ഇടിക്കാതിരിക്കാൻ മിനി ലോറിയും ബ്രേക്കിട്ടതോടെ പുറകിലുണ്ടായിരുന്ന കാറും അതിനു പുറകിലെ 3 ലോറികളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂർ നേരം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി വാഹനങ്ങൾ നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.