ADVERTISEMENT

അതിരപ്പിള്ളി ∙ആനമല സംസ്ഥാന പാതയിൽ ബസ് റോഡിനു നടുവിലിട്ട് ചായകുടിക്കാൻ പോയ ഡ്രൈവർ അപകടം ചൂണ്ടിക്കാട്ടിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഇന്നലെ രാവിലെ ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നെത്തിയ ബസാണ് അര മണിക്കൂറോളം ജീവനക്കാരില്ലാതെ വഴിമധ്യത്തിൽ കിടന്നത്. വെറ്റിലപ്പാറ ജംക്‌ഷനിൽ രാവിലെ 8.05 ന് എത്തിയ ബസ് റോഡിൽ നിന്നും മാറ്റാതെയാണ് ജീവനക്കാർ 50 മീറ്റർ അകലെയുള്ള ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാൻ പോയത്. ചാലക്കുടിയിൽ നിന്നും കുറ്റിച്ചിറ വഴി വെറ്റിലപ്പാറയിലേക്കു സർവീസ് നടത്തുന്ന ബസാണിത്. അതിരപ്പിള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഭീഷണിയാകുന്ന വിധമാണ് ബസ് നിർത്തിയിരുന്നത്. ഇത് വാഹന അപകടങ്ങൾക്ക് ഇടയാകുമെന്ന് സൂചിപ്പിച്ച നാട്ടുകാർക്കു നേരെയാണ് ഡ്രൈവർ തട്ടിക്കയറിയതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com