ADVERTISEMENT

കൊടുങ്ങല്ലൂർ ∙ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം. കനത്ത കാറ്റും മഴയും തുടരുന്നതിനാൽ കടൽ കരയിലേക്കു ആഞ്ഞടിക്കുകയാണ്.ഇന്നലെ രാവിലെ മുതൽ‍ കടലേറ്റം കൂടുതലായിരുന്നു. വൈകിട്ട് കടൽ കരയിലേക്ക് ആഞ്ഞടിച്ചു. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. 

എടവിലങ്ങ് - എറിയാട് പഞ്ചായത്തിലെ തീരദേശത്താണു അപ്രതീക്ഷതമായി വെള്ളം കയറിയത്. കാര വാക്കടപ്പുറം മുതൽ പുതിയ റോഡ് വരെ ഒട്ടേറെ തെങ്ങുകൾ കടപുഴകി. റോഡുകൾ തകർന്നു. എറിയാട് ചന്ത ബീച്ച്, പുതിയ റോഡ്, പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും കടലേറ്റം ശക്തമായി..

അഴീക്കോട് പുത്തൻപള്ളി ബീച്ചിനു വടക്കു ഭാഗവും ലൈറ്റ് ഹൗസ്, പേബസാർ, ആറാട്ടുവഴി, മണപ്പാട്ടുചാൽ എന്നിവിടങ്ങളിലും കടൽ കൂടുതലാണ്. മണൽച്ചാക്കു നിരത്തി വീട് സംരക്ഷിക്കാൻ കുടുംബങ്ങൾ കഠിനപ്രയത്നം നടത്തിയെങ്കിലും ശക്തമായ തിരമാലയിൽ താൽക്കാലിക മണൽത്തിട്ട തകർന്നു നിലംപതിക്കുകയാണ്.

തിരമാലകൾ ആഞ്ഞടിച്ച് പ്രദേശത്തെ തോടുകൾ നിറഞ്ഞു കവിഞ്ഞു. തീരദേശ റോഡ് പൂർണമായും മണൽ മൂടി ഗതാഗത യോഗ്യമല്ലാതായി. റോഡ് പലയിടത്തും തകർന്നു. ഇൗ വഴിയിലെ വൈദ്യുതി പോസ്റ്റുകളും തകരാറിലായി.

ശക്തമായ കടൽക്ഷോഭത്തിൽ  മീൻപിടിത്ത വഞ്ചി തകർന്നു
ചാവക്കാട്∙ കടപ്പുറം അഴിമുഖത്ത് ശക്തമായ കടൽക്ഷോഭത്തിലും കാറ്റിലും മത്സ്യബന്ധന വഞ്ചി തകർന്നു. മീൻപിടിത്തത്തിനുശേഷം അഴിമുഖം കോസ്റ്റൽ പൊലീസ് സ്റ്റേഷനടുത്ത് ആങ്കർ ചെയ്തിരുന്ന ഒളാട്ട് വിനോദിന്റെ കൈലാസനാഥൻ വഞ്ചിയാണ് തകർന്നത്.

മീൻപിടിക്കാൻ കടലിൽ പോകുന്നതിന് പുലർച്ചെ രണ്ടിന് തീരത്തെത്തിയപ്പോഴാണ് വഞ്ചി തകർന്നത് കണ്ടത്. വഞ്ചിയുടെ അടിഭാഗം തകരുകയും പങ്ക ഉൗരിപ്പോവുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫിഷറീസ്, കോസ്റ്റൽ പൊലീസ് എന്നിവരെ വിവരം അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com