ADVERTISEMENT

തൃശൂർ ∙ ജനാധിപത്യം എന്നത് വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ലെന്നും അതു പോരാട്ടങ്ങൾ കൂടി ഉൾച്ചേർന്നതാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കോസ്റ്റ് ഫോഡ് സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഫെഡറലിസത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങൾ.

ബ്രിട്ടിഷ് കോളനിവാഴ്ച കാലത്തെക്കാൾ ഇന്ത്യയിൽ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിച്ചിരിക്കുന്നതായാണു പഠനങ്ങൾ പറയുന്നത്. ഗ്രഹാം സ്റ്റെയിൻസിന്റെ ഘാതകരെ മോചിപ്പിക്കാൻ ധർണ നടത്തിയ ആളെ മുഖ്യമന്ത്രിയാക്കുന്നിടത്തോളം എത്തിയിരിക്കുന്നു ജനാധിപത്യംമെന്നും യച്ചൂരി പറഞ്ഞു.

ഉദ്ഘാടന യോഗത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു, പ്രഭാത് പട്നായിക്, എം.എ.ബേബി, തോമസ് ഐസക്, സി.രവീന്ദ്രനാഥ്, കെ.എൻ.ഗണേശ്, എം.എ‍ൻ.സുധാകരൻ, എം.എം.വർഗീസ്, കെ.അനിൽകുമാർ, പി.കെ.ഷാജൻ, എം.കെ.കണ്ണൻ, യു.പി.ജോസഫ്, കെ.വി.പ്രഫുൽ, ഇ.രാജൻ, ഉഷാ പ്രഭുകുമാർ, എ.സിയാവുദ്ദീൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.ഇന്ന് രാവിലെ 9.30ന് ‘ഇന്ത്യയിലെ ജനാധിപത്യവും ഏകാധിപത്യവും’ എന്ന വിഷയത്തിൽ വൃന്ദ കാരാട്ട് പ്രസംഗിക്കും. ഉച്ചയ്ക്ക് 3.30ന് സമാപന സെഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com