ADVERTISEMENT

ഗുരുവായൂർ ∙കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി സുരേഷ് ഗോപി ക്ഷേത്രദർശനം നടത്തി. ഇന്നലെ വൈകിട്ട് 4 ന്  ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, മാനേജർ ഷാജു ശങ്കർ എന്നിവർ സ്വീകരിച്ചു. വൈകിട്ട് 5.30യോടെ  അദ്ദേഹം ക്ഷേത്ര ദർശനം നടത്തി. കദളിക്കുല, നറുനെയ്, കാണിക്ക എന്നിവ  സോപാനത്തു സമർപ്പിച്ചു തൊഴുതു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ രാമകൃഷ്ണൻ എന്നിവർ സൗകര്യങ്ങളൊരുക്കി. 

ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാരത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഗോപുര കവാടത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ കണ്ട് വിശേഷങ്ങൾ പങ്കുവച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ചുമർ ചിത്രവും നിലവിളക്കും സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com