ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഉപദേവന്മാരുടെ കലശ ചടങ്ങുകൾ ആരംഭിച്ചു. അയ്യപ്പൻ, ഗണപതി, ഭഗവതി എന്നിവരുടെ കലശ ചടങ്ങുകളാണ് 26 വരെ നടക്കുന്നത്. ഇന്നലെ സന്ധ്യയ്ക്ക്  ദീപാരാധനയ്ക്കു ശേഷം ഉപദേവനായ അയ്യപ്പന്റെ കലശ ചടങ്ങുകളുടെ ആചാര്യവരണം നടന്നു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി. ഇന്നു രാവിലെ ശുദ്ധി ചടങ്ങുകളും നാളെ രാവിലെ കലശാഭിഷേകവുമാണ്. നാളെ കലശാഭിഷേക സമയത്ത് ദർശന നിയന്ത്രണം ഉണ്ടാകും.

 രാവിലെ ശീവേലി കഴിഞ്ഞ് 7.30 മുതൽ പന്തീരടി പൂജ കഴിയുന്ന 9 വരെ ഭക്തരെ ദർശനത്തിനായി വടക്കേ നടയിലൂടെയാകും പ്രവേശിപ്പിക്കുന്നത്. തിരിച്ചിറങ്ങുന്നതും ഇതേവഴി തന്നെയാണ്.നാളെ സന്ധ്യയ്ക്ക് ഗണപതി ക്ഷേത്രത്തിലെ കലശച്ചടങ്ങുകൾ ആരംഭിച്ച് തിങ്കളാഴ്ച രാവിലെ സമാപിക്കും. ഭഗവതിയുടെ കലശച്ചടങ്ങുകൾ തിങ്കൾ വൈകിട്ട് ആരംഭിച്ച് 26ന് രാവിലെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com